ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ?ഇതാണ് ആ സ്ഥലം

ധാരാവി ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.ഇപ്പോൾ കൊറോണ ബാധയുടെ പേരിൽ ധാരാവി വീണ്ടും വാർത്തകളിൽ ഇഡാ പിടിക്കുകയാണ്.എന്നാൽ യഥാർത്ഥത്തിലുള്ള ധാരാവി കാണണം എന്നുള്ളവർ നിരവധിയാണ്.അതിനായി സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലൂടെ ധാരാവിയുടെ വീഡിയോ താഴെയായി നൽകിയിരിക്കുന്നു.വീഡിയോ കണ്ടു മനസിലാക്കാം.

“ധാരാവി” എന്ന് കേൾക്കാത്തവർ കുറവായിരിക്കും, നിരവധി സിനിമകളിൽ ധാരാവിയുടെ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും,അത് കൂടാതെ മലയാള സിനിമകളിൽ ഉണ്ടായിരുന്ന ഹിറ്റ് ഡയലോഗുകൾ ധാരാവിയെ കുറച്ചുണ്ട്.മോഹൻലാലിൻറെ ആറാം തമ്പുരാൻ എന്ന സിനിമയിലെ “മോളൂ … ഈ ധാരാവി എന്ന് കേട്ടിട്ടുണ്ടോ” എന്ന് ചോദിക്കുന്ന ഡയലോഗ് വളരെ പ്രസിദ്ധമാണ്,അത് പോലെ തന്നെ ജയസൂര്യ അഭിനയിച്ച പുലിവാൽ കല്യാണം എന്ന സിനിമയിലെ “നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ” എന്ന ഡയലോഗും വളരെ പ്രസിദ്ധമാണ്.

മഹാരഷ്ട്ര മുംബൈയിലെ 2.1 sq കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചേരിയാണ് ധാരാവി എന്ന് പറയുന്നത്.ഏകദേശം 520 ഏക്കർ വിസ്‌തൃതി വരും ധാരാവി തെരുവിന്.1884 ഇൽ ബ്രിട്ടീഷ് കോളനി ഭരണ കാലത്തു നഗരത്തിൽ ഫാക്ടറികൾ സ്ഥാപിക്കാനായി ആളുകളെ ഒഴിപ്പിച്ചു കൊണ്ട് താമസിപ്പിച്ച സ്ഥലമാണ് ധാരാവി ചേരി.വ്യത്യസ്ത മതങ്ങളിൽ,ജാതികളിൽ,പല സംസ്കാരങ്ങളാൽ സമ്പന്നമായ ഒരു സ്ഥലം കൂടിയാണ്.എന്നാൽ ധാരാവിയുടെ ആത്മാവ് മനസിലാക്കാൻ ചുവടെ നല്കിയിരിക്കുന്ന വീഡിയോ കാണാം.