5 മിനുട്ടിൽ തിരുത്താം ആധാറിലെ പിശകുകൾ

ആധാർ ഇന്ന് ഒഫിഷ്യൽ ആയിട്ടുള്ള എന്ത് ആവശ്യത്തിനും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു രേഖ ആണ്.അതിനാൽ തന്നെ ആധാറിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും ഓരോ ആവശ്യങ്ങൾക്കും അപേക്ഷ സമർപ്പിക്കുമ്പോഴും മോശമായി ബാധിക്കാൻ സാധ്യത ഉള്ള ഒരു വസ്തുത ആണ്.അതിനാൽ ആധാറിലെ വിവരങ്ങൾ കൃത്യമായി സൂക്ഷി‌ക്കേണ്ടത് വളരെ അത്യാവശ്യം ആണ്.സാധാരണഗതിയിൽ ആധാറിൽ തെറ്റ് ഉണ്ട് എങ്കിൽ അക്ഷയയിൽ ചെന്ന് മാത്രമേ തിരുത്താൻ സാധിക്കുകയുള്ളു.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ആധാറിലെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടാകുകയോ,പിശകുണ്ടാകുകയോ ചെയ്‌താൽ സ്വന്തമായി തന്നെ തിരുത്താൻ സാധിക്കുന്നതാണ്.സ്വന്തമായി ഒരു സ്മാർട്ട് മൊബൈൽ ഫോൺ,കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്പ്ടോപ് ഉളളവർക്കു വളരെ എളുപ്പത്തിൽ ആധാറിൽ ഉണ്ടാകുന്ന തെറ്റ് തിരുത്താൻ സാധിക്കും.ഇത് എങ്ങനെ ചെയ്യാൻ എന്ന് നോക്കാം.unique identification authority of india എന്ന് ഗൂഗിൾ ക്രോമിൽ ടൈപ്പ് ചെയ്‌താൽ ലഭിക്കുന്ന വെബ്സൈറ്റ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.

വെബ്സൈറ്റ് ഓപ്പൺ ആയാൽ വരുന്ന ഇന്റർഫെയ്‌സിൽ my adhaar എന്ന് കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്സിലെ adress validation എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.തുടർന്നു ചെയ്യണ്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ വേണ്ടി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.