ഈ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കരുത്

നമ്മളിൽ കൂടുതൽ പേരും ആഹാര പ്രേമികളാണ്.പണത്തിന്റെ രുചി മാത്രമാകും നമ്മൾ ശ്രദ്ധിക്കുക.എന്നാൽ അതിന് എന്തെങ്കിലും ആരോഗ്യ പ്രശനമുണ്ടോ എന്നൊന്നും ആരും ചിന്തിക്കില്ല.ആഹാരം കഴിക്കാൻ ഒരു ഹോട്ടലിൽ കയറിയാൽ രുചിയുള്ളതെല്ലാം കുറച്ച് ആയിട്ടെങ്കിലും നമ്മൾ കഴിക്കാറുണ്ട്.എന്നാൽ ചില ആഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ, ആവർത്തിച്ചുള്ള വേവിച്ച ഭക്ഷണം, ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം എന്നിവ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നതിനൊപ്പം ഭക്ഷണ ശീലങ്ങളിൽ വലിയൊരു രോഗമുണ്ടാക്കുന്നു.

നാം രുചി നോക്കി ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും ശ്രദ്ധിക്കുക എന്നതും വളരെ പ്രധാനമാണ്. വിപരീത ഭക്ഷണങ്ങൾ ധാരാളം ഉണ്ട്, അവ സംയോജിപ്പിക്കരുത്.എന്തൊക്കെ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ല എന്നതറിയാൻ തുടർന്ന് വായിച്ച് മനസ്സിലാക്കുക.ഇത്തരം ആഹാരങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം കാരണമാകും.ചില ആഹാര കൂട്ടുകൾ സ്കിൻ രോഗങ്ങൾ അലർജികൾ കാരണമായേക്കാം എന്നാണ് പഠനം.അത്തരത്തിൽ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ചിക്കനും മീനും ഒരിക്കലും പാൽ, എള്ള്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയ്ക്കൊപ്പം കഴിക്കുന്നതിനോടൊപ്പം കഴിച്ചാൽ ദഹനപ്രശ്നങ്ങളുണ്ടാക്കും.മറ്റൊരു വിപരീത കൂട്ടാണ് ഉപ്പിലിട്ടവയും പാലും .ഇതും അടുത്തടുത്ത് കഴിക്കാൻ പാടുള്ളതല്ല.പിന്നെ പാലും നാരങ്ങയും കഴിച്ചാൽ ദഹനപ്രശ്നങ്ങളുണ്ടായേക്കാം . അതുപോലെ, പുളിയുള്ള ഭക്ഷണങ്ങളൊന്നും പാലിനൊപ്പം കഴിക്കാൻ പാടുള്ളതല്ല.പാൽ, തൈര്, സംഭാരം എന്നിവയ്ക്കൊപ്പം പഴം കഴിക്കാൻ പാടുള്ളതല്ല . ഇവ ഉണ്ടാക്കുന്നത് ദഹനപ്രശ്നങ്ങൾ മാത്രമല്ല, ചുമയ്‌ക്കും ജലദോഷത്തിനും കാരണമാകുന്ന ടോക്സിനുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കും.

ഭക്ഷണത്തിനു കഴിച്ചതിനു ശേഷം തണുത്ത ആഹാരങ്ങൾ ഒരുപാട് പേര് കഴിക്കുന്നത് കണ്ടിട്ടുണ്ട്,അതും ഒഴിവാക്കേണ്ടതായിരുന്നു. ഒരിക്കലും നിങ്ങൾ രാത്രി ആഹാരം കഴിച്ചതിനു ശേഷം ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ കഴിക്കാചാൽ ദഹനപ്രശ്നങ്ങൾ, അലർജി, ജലദോഷം എന്നിവ ഉണ്ടാകാൻ കാരണം ആയേക്കും .തേനുംനെയ്യും ഒരുമിച്ച് കഴിക്കാൻ പാടുള്ളതല്ല കാരണം തേൻ ചൂടും നെയ്യ് തണുപ്പുമാണ് . ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് പാകം ചെയ്ത് ഭക്ഷണങ്ങളും അല്ലാത്തവയും ഒരുമിച്ചു കഴിക്കാതിരിക്കാൻ ശ്രമിക്കുക.ഒരുപാട് പേർ കഴിക്കുന്ന രീതിയാണിത്. സാലഡ് ഭക്ഷണത്തിനു ശേഷം ഉടൻ തന്നെ കഴിക്കരുത്.ഉരുളക്കിഴങ്ങ്, തക്കാളി, ക്യാബേജ്, മുളക് എന്നിവ തൈര്, പാൽ, എന്നിവയുടെ കൂടെ കഴിയ്ക്കരുത്.