നടുവേദന ഉണ്ടാവാനുള്ള കാരണവും ഇങ്ങനെ നടുവേദന അനുഭവപ്പെട്ടാൽ ഡോക്ടറെ കാണേണ്ടതെപ്പോഴാണ് എന്നതിനെ കുറിച്ചും ഡോക്ടർ സംസാരിക്കുന്നു

നടുവേദന അനുഭവപ്പെടാത്തവർ കുറവായിരിക്കും. പണ്ടുകാലങ്ങളിൽ പ്രായമേറിയവർക്കാണ് ഇത്തരം നടുവേദനകളൊക്കെ അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ജീവിത ശൈലിയിലെ മാറ്റങ്ങൾ കാരണം ചെറിയ പ്രായത്തിൽ തന്നെ നടുവേദന അനുഭവപ്പെടുന്നുണ്ട്. എന്നാൽ ചിലപ്പോൾ ചെറിയ വീഴ്ചകൾ വഴി നമുക്ക് നടുവേദന അനുഭവപ്പെടാം.

നടുവേദനയുടെ കൂടെ പനിയും രാത്രിയാവുമ്പോൾ വിറയലോടു കൂടിയ പനിയും, വിയർപ്പുമൊക്കെ ഉണ്ടാവുമ്പോൾ ഡോക്ടറുടെ സേവനം ലഭ്യമാക്കണം. അതുപോലെ നടുവേദന വരുമ്പോൾ മുട്ടിനു താഴെ വേദന വരുമ്പോൾ ചുമക്കുമ്പോഴും, തുമ്മുമ്പോഴും കാലിൻ്റെ പുറക് വശത്ത് ഒരു തരിപ്പ് വരുന്ന അവസ്ഥ വരുന്നത് ഡിസ്ക് തള്ളിവന്ന് ഞരമ്പുകളിൽ അതിൻ്റെ പ്രശ്നം വരുന്നതായതിനാൽ അത് കാര്യമായി കണ്ട് ഡോക്ടടറെ കാണണം.

കൂടാതെ പാദ ഭാഗത്ത് തരിപ്പ് അനുഭവപ്പെടുകയും, വിരലുകളുടെ ചലനശേഷി കുറയുന്നതായി തോന്നുക, ഗുഹ്യഭാഗങ്ങളിൽ മലദ്വാരത്തിന് ചുറ്റും തരിപ്പും വരുന്നുണ്ടെങ്കിൽ അതും ശ്രദ്ധയോടു കൂടി കാണണം. അല്ലെങ്കിൽ മലമൂത്ര വിസർജ്ജനത്തിൻ്റെ കൺട്രോൾ പോവാൻ സാധ്യതയുണ്ട്. നടു വേദനയ്ക്ക് പ്രധാനമായും ബ്ലഡ് ടെസ്റ്റുകളും, എക്സറേ, എം ആർ ഐസ്കാൻ, സി ടി സ്കാൻ എന്നിവയാണ് ചെയ്യുന്നത് .

എം ആർ ഐസ്കാൻ വഴി സുഷ്മ്നാ നാഡിയിലെ ഞരമ്പുകളും ഒക്കെ കണ്ടെത്താൻ സാധിക്കും. നടുവേദന എല്ലാം ഡോക്ടറെ കാണേണ്ടതില്ല.എന്നാൽ ആറാഴ്ചയിൽ കൂടുതൽ ചെറിയ ചെറിയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. അതിനാൽ എല്ലാ നടുവേദനയും നിസ്സാരമായി കാണരുത്.

Leave a Reply