നിങ്ങൾ മാറ്റി നിർത്തപ്പെടുന്നത് ഈ ശീലം നിങ്ങൾക്കുള്ളതിനാലാകാം

ഓരോ മനുഷ്യനും അഭിമാനമുണ്ട്.അഭിമാനം നഷ്ടപ്പെടുന്നത് ഇഷ്ടമുള്ളവർ ആരും തന്നെ കാണില്ല.എന്നാൽ ശ്രദ്ധിക്കാതെ ഉണ്ടാകുന്ന ചില പെരുമാറ്റങ്ങൾ പല സാഹചര്യങ്ങളിലും സ്വന്തം അഭിമാനത്തെ നഷ്ട്ടപെടുത്താനിടയാക്കും.അറിയാതെ ചെയ്യുന്ന അത്തരം മാനറിസങ്ങൾ അഥവാ പെരുമാറ്റങ്ങൾ മൂലം മറ്റുള്ളവരാൽ കാരണം എന്തെന്നറിയാതെ മാറ്റി നിർത്തപെട്ടേക്കാം.സ്വന്തം ശ്രദ്ധ കൊണ്ട് അവയൊക്കെയും തീർച്ചയായും മാറ്റി എടുക്കേണ്ടവ തന്നെ ആണ് അത്തരം പെരുമാറ്റങ്ങൾ.അവ ഏതൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.

സ്വന്തം ശരീരത്തിലെ എന്ത് തരത്തിലെ അഴുക്കും സ്വയം അറപ്പുളവാക്കുന്നവ ആയിരിക്കില്ല.ഉദാഹരണം സ്വയം മൂക്കുപിഴിയുന്നത് പ്രശനമില്ലതിരിക്കുകയും,മറ്റൊരാൾ ഇത് ചെയ്യുന്നത് കാണുന്നത് അറപ്പുവളവാക്കുന്നതുമാണ്.ഇത്തരത്തിൽ മോശം പെരുമാറ്റത്തിൽ ആദ്യത്തേത് ആരോടെങ്കിലും സംസാരിക്കുന്ന സമയങ്ങളിൽ മൂക്കിൽ പിടിക്കുന്നത്,മൂക്കിനുള്ളിൽ വിരൽ ഇടുന്നതും,മൂക്കിനുള്ളിലെ വേസ്റ്റുകൾ എടുത്തു കളയുക ശേഷം അതേ കൈ കൊണ്ട് തന്നെ ഷെയ്ഖ് ഹാൻഡ് കൊടുക്കാൻ തുനിയുന്നതുമൊക്കെ മറ്റുള്ളവരുടെ മുന്നിൽ അവമതിപ്പുണ്ടാക്കുന്ന പെരുമാറ്റങ്ങളാണ്.

രണ്ടാമത്തെ കാര്യം മുഖത്തു കുരുക്കളോ,വൈറ്റ് ഹെഡ്‌സ് മുതലായവ ഉണ്ടെങ്കിൽ കൈ കൊണ്ട് അവ നുള്ളി എടുക്കാൻ സംസാരതിനിടയിലും ശ്രമിക്കുന്നത് മറ്റുള്ളവരിൽ അറപ്പ് ജനിപ്പിക്കുന്ന പെരുമാറ്റം ആണ്.അത് പോലെ തന്നെ തല ചൊറിയുക,തല മാന്തുക തുടങ്ങിയവ ആളുകളോട് ഇടപെടുമ്പോഴും ചെയ്യുന്നത് മറ്റുള്ളവരിൽ അറപ്പ് ജനിപ്പിക്കുന്ന ഒരു പെരുമാറ്റം തന്നെ ആണ്.ഇത്തരത്തിൽ അറപ്പുണ്ടാക്കുന്ന പെരുമാറ്റങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു മനസിലാക്കാം.