കനത്ത മഴയുടെ സഹചാര്യത്തിൽ ഉരുൾ പൂട്ടൽ ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് മഴ അതി ശക്തമായി തുടരുന്ന ഈ സമയത്ത് ഉരുൾ പൊട്ടൽ മൂലം അപകടം ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.വാർത്തകളിൽ നിന്നും മറ്റുമായി നിരവധി വിഷമിപ്പിക്കുന്ന സംഭവങ്ങൾ നമ്മൾ ഇതിനോടകം കേട്ട് കഴിഞ്ഞു.അതിനാൽ 2018 ഇൽ ഉരുൾ പൊട്ടിയ സ്ഥലങ്ങളിൽ താമസിക്കുന്നവരോ,അല്ലെങ്കിൽ വെള്ളം കയറിയ ഭാഗങ്ങളിൽ താമസിക്കിന്നവരോ,അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും വളരെ പ്രധാനപ്പെട്ട രേഖകൾ,വിലപ്പെട്ട വസ്തുക്കൾ എന്നിവ ചേർത്ത് ഒരു എംഎജെന്സി കിറ്റ് തയാറാക്കി വെക്കുക.എന്തെങ്കിലും സാഹചര്യത്തിൽ മാറി താമസിക്കേണ്ടി വരുന്ന ഘട്ടം ഉണ്ടാക്കുകയാണ് എങ്കിൽ എമർജൻസി കിറ്റ് അടക്കം എത്രയും വേഗം മാറി താമസിക്കുകയും ചെയ്യേണ്ടതാണ്.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ – ടോർച്ച്,റേഡിയോ,ആവശ്യത്തിനുള്ള വെള്ളം,ഓ ആർ എസ് ,അത്യാവശ്യം വേണ്ട മരുന്നുകൾ ആയ പാരസെറ്റമോൾ 650 എം ജി,ഡോംപെരിഡോൺ(ശര്ദില് മാറാനുള്ളത്)പിന്നെ സാധാരണ കഴിക്കുന്ന മരുന്നുകൾ ഉള്ളവർ അതും കരുതുക.ആന്റിസെപ്റ്റിക് ലോഷൻ,കപ്പലണ്ടി 200 ഗ്രാം,ഉണക്കമുന്തിരി,ഈന്തപ്പഴം,ചെറിയൊരു കത്തി,ക്ളോറിൻ ടാബ്‌ലെറ്റ് 10 എണ്ണം(വെള്ളം ശുദ്ധീകരിക്കാൻ),ടോർച്ച്,റേഡിയോ എന്നിവയിൽ ഉപയോഗിക്കപ്പെടുന്ന ബാറ്ററി അത്യാവശ്യം എണ്ണം,അധിക നേരം ചാർജ് നിൽക്കുന്ന സ്മാർട്ട് അല്ലാത്ത മൊബൈലുകൾ,(ബാലൻസ് ഉണ്ടെന്നു ഉറപ്പ് വരുത്തുക),

ആവശ്യത്തിന് മാത്രം ഉള്ള പണം കയ്യിൽ കരുതുക,വിലപ്പെട്ട രേഖകൾ,വസ്തുക്കൾ എന്നിവ വെള്ളം നനയാത്ത രീതിയിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക,ഉരുൾ പൊട്ടൽ സാധ്യത കരുതപ്പെടുന്ന സ്ഥലങ്ങൾ താമസിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിഭ്രാന്തർ ആകാതെ സംയമനം പാലിക്കുക,കാലാവസ്ഥ കേന്ദ്രത്തിന്റെയും,ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുകയും അവ പാലിക്കുകയും ചെയ്യുക.വീട് വിട്ട് ഇറങ്ങേണ്ട സാഹചര്യത്തിൽ വിലപ്പെട്ടവ,എമർജൻസി കിറ്റുകൾ എന്നിവ കയ്യിൽ കരുതുക.അടിയന്തിര സാഹചര്യത്തിൽ ഉപയോഗക്കെണ്ട ഫോൺ നമ്ബറുകൾ അറിഞ്ഞു വെക്കുക,ആവശ്യമെങ്കിൽ അത് പ്രയോജനപ്പെടുത്തുകയും ചെയ്യുക.

ശക്തമായ മഴയുടെ സാഹചര്യത്തിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ട് എങ്കിൽ മാറി താമസിക്കുക.വീട് ഒഴിയാനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചാൽ വളരെ വേഗം തന്നെ നിർദേശം പാലിക്കുക.ഈ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടവയാണ്.കൂടുതൽ വ്യ്കതമായി മറ്റു കാര്യങ്ങൾ മനസിലാക്കാനായി മുകളിൽ നല്കിയിരിയ്ക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക..ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വിവരം എല്ലാവരിലേക്കും എത്രയും പെട്ടെന്നു എത്തിക്കുക.

Leave a Reply