കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

പ്രെഷർ കുക്കർ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്.ചൂടിനൊപ്പം മർദ്ദവും കൂടി ചേർന്നാണ് പ്രെഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത്.ചില സാഹചര്യങ്ങളിൽ എങ്കിലും പ്രെഷർ കുക്കർ അപകടം ഉണ്ടാക്കാൻ ഉള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല.അത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇവിടെ പറയുന്നത്.അതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് പ്രെഷർ കുക്കറിന്റെ മൂടി അഥവാ അടപ്പ് ആണ്.

പ്രെഷർ കുക്കറിന്റെ അടപ്പിന്റെ ഉൾഭാഗത്തു പ്രെഷർ നോസിലിലേക്ക് തുറക്കുന്ന ഭാഗത്തു എന്തെങ്കിലും കയറി അടഞ്ഞിരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.അത് മർദ്ദം സാധാരണയിൽ കൂടുതൽ കുക്കറിനുള്ളിൽ വർധിക്കാൻ ഇടയാക്കും.അതിനാൽ ചെറിയ കമ്പി ഉപയാഗിച്ചു കുത്തുകയോ,അല്ലെങ്കിൽ നോസിലിന്റെ ഭാഗത്തു ശക്തിയായി ഊതുകയോ ചെയ്‌താൽ എന്തെങ്കിലും കയറി അടഞ്ഞിരിപ്പുണ്ട് എങ്കിൽ അത് മാറികിട്ടാൻ സഹായകം ആണ്.ഇത്തരതിൽ ആണ് പ്രെഷർ കുക്കറിന്റെ നോസിൽ വൃത്തിയാക്കാവുന്നതാണ്.

അടുത്തതായി പ്രെഷർ കുക്കറിൽ ഏറ്റവും ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുക്കറിന്റെ അടപ്പിൽ ഉള്ള വാഷർ ആണ്.കൃത്യമായ സമയങ്ങളിൽ ഇത് മാറ്റിയില്ല എങ്കിൽ അത് കുക്കറിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കാൻ ഇടയാക്കും.വാഷറിന്റെ പ്രശനം ആണ് എന്ന് മനസിലാക്കാതെ പ്രെഷർ കുക്കർ കേടായി എന്ന് കരുതി ഉപേക്ഷിക്കുന്നവരും നിരവധി ആണ്.വാഷർ കൃത്യമാണ് എങ്കിൽ മർദ്ദവും,ചൂടും പുറത്തു പോകാതിരിക്കാൻ അത് വളരെ അധികം സഹായകം ആണ്.

ഇത്തരത്തിൽ പ്രെഷർ കുക്കറിൽ തീർച്ചയായതും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കോടി ഉണ്ട്.അവ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാകാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.വീഡിയോ കാണാം.