ഷുഗർ കുറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ.

പ്രമേഹം ഇന്ന് ഒരു സാധാരണ അസുഖമായി മാറിയിരിക്കുകയാണ്. രക്തത്തിൽ ഷുഗർ നില കൂടുമ്പോഴാണ് പ്രമേഹം ഉണ്ടാവുന്നത്. എന്നാൽ ഇങ്ങനെ ഷുഗർ ഉള്ളവരിൽ ഷുഗർ കുറഞ്ഞാൽ എന്തു ചെയ്യും. രക്തത്തിലെ ഗൂക്കോസിൻ്റെ അളവ് കുറഞ്ഞു വരുന്ന അവസ്ഥയെയാണ് പൊതുവെ ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്.

ഷുഗർ ഉള്ളവർക്ക് ഭക്ഷണത്തിൻ്റെ ക്രമം തെറ്റിയാൽ ഹൈപ്പോഗ്ലൈസീമിയ വരാം. ഷുഗർ കൂടുതൽ ഉള്ളവർക്ക് ഇൻസുലിൻ കുത്തിവയ്ക്കുന്നത് കൂടിയാലോ, ഷുഗറിൻ്റെ ഗുളികയുടെ ഡോസ് കൂടുതൽ ആവുകയോ ചെയ്യുമ്പോൾ ഹൈപ്പോഗ്ലൈസീമിയ വരാറുണ്ട്. കൂടാതെ കൂടുതൽ വ്യായാമം ചെയ്താലും ഇങ്ങനെ വരാം.

എന്നാൽ ഇങ്ങനെ ഷുഗർ ചെയ്താൽ കാണുന്ന ലക്ഷണങ്ങൾ ക്ഷീണം വരിക, ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ, പെട്ടെന്ന് പരിഭ്രമം, വിയർക്കുക, കണ്ണിൽ ഇരുട്ട് കയറുക, ശരീരം വിളറി വെളുക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരാറുള്ളത്. എന്നാൽ കൂടുതൽ ഷുഗർ കുറഞ്ഞ അവസ്ഥ വരുമ്പോൾ പരിഭ്രമം, അപസ്മാരം പോലുള്ള ലക്ഷണങ്ങൾ വരിക, തലചുറ്റി വീഴുക ഇങ്ങനെ വരും.

അപ്പോൾ നിർബന്ധമായും ആശുപത്രിയിൽ എത്തിക്കുക. എന്നാൽ ചിലർക്ക് ഉറക്കത്തിൽ ഹൈപ്പോഗ്ലൈസീമിയ വന്നാൽ ചാടി എഴുന്നേറ്റ് ബഹളം വയ്ക്കുകയും, പിച്ചും പെയ്യും പറയുന്നുണ്ടെങ്കിൽ ഷുഗർ കുറഞ്ഞതാണെന്ന് മനസിലാക്കാം. ഇങ്ങനെ വരുമ്പോൾ മധുരം കൊടുത്ത് പരിഹാരം കണ്ടെത്തുകയാണ് ചെയ്യാറ്.

എന്നാൽ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറോട് പറയേണ്ടതാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്ന അവസ്ഥയെ കുറിച്ച് ഡോക്ടർ ജാക് ലിൻ മാത്യു താഴെ കൊടുത്ത വീഡിയോയിൽ വിശദീകരിക്കുന്നു.

Leave a Reply