ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളും ചികിത്സയും

ഹാര്‍ട്ട്അറ്റാക്കിൻറെ വേദന‌ നെഞ്ചിന്റെ ഇടതു ഭാഗത്ത് വരുകയും ചിലപ്പോള്‍ കൈകളിലേക്ക് ഊര്‍ന്നു ഇറങ്ങുകയും ചിലര്‍ക്ക് താടിയെല്ലിലേക്കും മറ്റു ചിലര്‍ക്ക് പിന്‍ഭാഗത്തേക്ക് പോകുന്നതായി അനുഭവപെടലാണ് സാധാരണ വരാറുള്ളത്.എന്നാല്‍ എല്ലാവര്‍ക്കും ഇത് പോലെ ഉണ്ടാകണം എന്നില്ല.സാധാരണക്ക് വിപരീതമായി നെഞ്ചിന്റെ ഭാഗത്ത് ഭാരം അല്ലെങ്കില്‍ കിതപ്പ് പോലുള്ള അസ്വസ്ഥത ഉണ്ടായാല്‍ അടുത്തുള്ളവരുടെ സഹായം തേടി അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി ഒരു ഇ സി ജി എടുക്കുക.

ഇ സി ജിക്ക് അനുസൃതമായി ആണ് തുടര്‍ന്നുള്ള ചികിത്സ. ഇ സി ജിയില്‍ ഏറ്റവും ഗൗരവമായ ഹാര്‍ട്ട് അറ്റാക്ക് എന്നത് എസ് ടി എലെവെഷന്‍ എം ആണ്.അതായത് ഒരു കുഴല്‍ അടഞ്ഞു പോയിട്ടുണ്ടാകുന്ന അവസ്ഥയാണ്‌ എസ് ടി എലെവെഷന്‍ എം എന്നത്.അടഞ്ഞു പോയ രക്തധമനികള്‍ രക്തം കിട്ടാതെ ഹാര്‍ട്ടിന്റെ അത്രെയും ഭാഗം നശിച്ചു പോകാന്‍ സാധ്യത ഉണ്ട്.രക്ത കുഴലില്‍ ഉണ്ടാകുന്ന തടസത്തെ നീക്കം ചെയ്യലാണ് പരിഹാരമായി വേണ്ടത്.

രക്ത കുഴല്‍ അടഞ്ഞു വരുന്ന രോഗികള്‍ക്ക് രക്തകട്ട ഉടച്ചുകളയുന്ന മരുന്നു രീതിയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്‌.അന്‍പത് മുതല്‍ അറുപത് ശതമാനം വരെ ആളുകള്‍ക്ക് രക്തകട്ട ഉടഞ്ഞു പോകുകയും താല്‍കാലികമായി രക്തയോട്ടം കിട്ടുകയും ചെയ്യും.എന്നാല്‍ ഇന്ന് നേരെ ധമനികള്‍ തുറന്നു കൊടുക്കാനുള്ള സംവിധാങ്ങള്‍ ഉണ്ട്. അതിനാണ് പ്രൈമറി ആന്‍റിയോ പ്ലാസ്റ്റി.അതായത് കയ്യിലോ കാലിലോ ഉള്ള രക്തധമനികള്‍ വഴി ബലൂണ്‍ പോലുള്ളത് കൊണ്ട് തടസത്തെ നീക്കം ചെയ്യലാണ്.

ഹാര്‍ട്ടിന്റെ മസിലേക്കുള്ള രക്തകുഴല് തുറന്നു വിട്ടാലുള്ള ഉപകാരം എന്നത് ഹാര്‍ട്ട് സപ്ളയി ചെയ്യുന്ന മസിലിന്റെ ഡാമേജു കുറക്കുന്നു എന്നതാണ്.അതായത് ഹാര്‍ട്ടിന്റെ മസിലിനു ഡാമേജു വന്നാല്‍ ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് രക്ഷപെട്ടാല്‍ തന്നെ നടന്നാല്‍ കിതപ്പ് വരികയും സാധാരണ ചെയ്യുന്ന ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.ഹാര്‍ട്ടിന്റെ മസില് ഡാമേജു ഉണ്ടാക്കുന്ന അവസ്ഥ തുറന്നു കൊടുക്കുന്നതിലൂടെ കുറക്കാന്‍ സാധിക്കുന്നു.

വേറെ രൂപത്തിലുള്ള ഹാര്‍ട്ട് അറ്റാക്ക് എന്നത് ഇ സി ജിയില്‍ വളരെ ചെറിയ മാറ്റങ്ങളെ ഉണ്ടാകൂ.എന്നാലും ഹൃദയത്തിന്റെ വേദന തന്നെ ആയിരിക്കും. ഹാര്‍ട്ടിന്റെ വേദന വന്നാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് ഇ സി ജി നോക്കേണ്ടതാണ്.ഹാര്‍ട്ട് അറ്റാക്കിനു മെക്കാനിക്കല്‍ ആയി മാറ്റാന്‍ കഴിയുമെങ്കിലും തുടര്‍ന്നുള്ള ജീവിതത്തില്‍ ഹാര്‍ട്ട് അറ്റാക്കിനെ തടയുന്ന രീതികളും, മരുന്നുകളും പിന്നെ ജീവിത ശൈലിയുമാണ് ഏറ്റവും പ്രാധാന്യം.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വീഡിയോ കാണുക.

Leave a Reply