മുലപ്പാൽ നൽകുന്ന അമ്മമാർ ഇതൊക്കെ അറിഞ്ഞിരിക്കുക

മുലപ്പാൽ ഏറ്റവും പോഷകസമൃദ്ധമാണെന്ന കാര്യം പറയേണ്ടതില്ലാലോ. അതിനാൽ ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ ആറുമാസം വരെ മുലപ്പാൽ നൽകാനാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് മുലപ്പാൽ നൽകി തുടങ്ങുമ്പോൾ അമ്മമാർക്ക് വലിയ സംശയങ്ങളാണ് വന്നു ചേരുന്നത്.

കുഞ്ഞിന് ആവശ്യമായ പാൽ എന്നിൽ ഉണ്ടാവുമോ എന്ന്. എന്നാൽ ഇങ്ങനെ വരുമ്പോൾ അമ്മമാർ മാനസികമായി സമ്മർദ്ദത്തിലാവുകയാണ്. ഇങ്ങനെ സമ്മർദ്ദം അനുഭവപ്പെടുമ്പോൾ മുലപ്പാലിൻ്റെ അളവ് കുറയും. അതിനാൽ അമ്മമാർ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ടോ എന്നിയാൻ കുഞ്ഞ് പാൽ കുടിച്ച ഉടനെ ഉറങ്ങുകയും, കൂടാതെ ദിവസം ഒരു 8 തവണയെങ്കിലും മൂത്രം ഒഴിക്കുക, ദിവസം രണ്ടു പ്രാവശ്യം മലവിസർജ്ജനം നടക്കുന്നുണ്ടെങ്കിൽ കുഞ്ഞിന് വേണ്ട പാൽ ലഭിക്കുന്നുണ്ട്.

എന്നാൽ ചില അമ്മമാർക്ക് പാൽ ഉണ്ടായാലും മുലക്കണ്ണിന് വിള്ളലോ, മുലക്കണ്ണ് ഉള്ളിലോട്ട് പോയതായും കാണാം. ഇങ്ങനെ വരുമ്പോൾ ഡോക്ടറുടെ സേവനം ലഭ്യമാക്കിയാൽ അവർ നൽകുന്ന നിപ്പിൾ സിറിജ് ഉപയോഗിച്ച് പാൽ കൊടുക്കാൻ സാധിക്കും.

ഒരു ദിവസം എത്ര തവണ പാൽ കൊടുക്കണമെന്നതും എല്ലാവർക്കുമുള്ള സംശയമാണ്. ആദ്യത്തെ ഒരു മാസം രണ്ടു മണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണം. ഒരു മാസത്തിനു ശേഷം കുഞ്ഞ് വിശക്കുമ്പോൾ കരയും. അപ്പോൾ കരയുന്നതിനനുസരിച്ച് നൽകണം.

ചില കുഞ്ഞുങ്ങൾ പാൽ കുടിക്കുമ്പോൾ മുല്ലക്കണ്ണിന് കടിക്കാറുണ്ട്. അങ്ങനെ കുഞ്ഞ് ചെയ്യുന്നത് നാവിൽ ഉണ്ടാവുന്ന പൂപ്പൽ കാരണമാണ്. അപ്പോൾ ഇതിന് രണ്ടിനും പരിഹാരം ഡോക്ടറിൽ നിന്ന് കണ്ട് മാറ്റിയെടുക്കേണ്ടതാണ്. അതുപോലെ കുഞ്ഞുങ്ങൾ പാൽ കുടിച്ചാൽ കുട്ടികൾ ഛർദ്ദിക്കുകയൊക്കെ ചെയ്യുന്നത്. അത് ഒരു അസുഖമല്ല. കുട്ടി ധാരാളം കുടിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. ചില കുട്ടികൾക്ക് പുറത്ത് തട്ടികൊടുത്താൽ മാറുന്നത് കാണാം.

കുട്ടിയെ പാലു കൊടുത്ത് കഴിഞ്ഞ് വലതുവശം ചരിച്ച് തല ഭാഗം ഉയർത്തി കിടത്തിയാൽ ഈ ഛർദ്ദിക്കുന്നത് ഒരു പരിധി വരെ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. 6 മാസം വരെയാണ് പൊതുവെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകണമെന്ന് പറയുന്നത്. എന്നാൽ ചില അമ്മമാർക്ക് പാൽ ഇല്ലാത്ത അവസ്ഥ വരുമ്പോൾ ഫോർമുല മിൽക്ക് നൽകാറുണ്ട്.

എന്നാൽ ഇതു വഴി കുട്ടിക്ക് ലഭിക്കേണ്ട പോഷക ഘടകങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല. എന്നാൽ ഇങ്ങനെ കുപ്പിപ്പാൽ കൊടുക്കരുതെന്നും അത് ഒരു സ്പൂൺ വഴിയോ മറ്റോ നൽകുക. അമ്മമാർ എല്ലാത്തരം പോഷകാഹാരവും കഴിക്കുക. ഡോക്ടർ മുഹമ്മദ് റിഷാദ് നൽകുന്ന വിവരങ്ങൾ താഴെ നൽകിയ വീഡിയോ വഴി കേട്ടുനോക്കാം.

Leave a Reply