ബ്രെയിൻ ട്യൂമർ എന്താണ് ? ലക്ഷണങ്ങളും കാരണങ്ങളും എന്തൊക്കെ?

ഇപ്പോൾ എല്ലാടത്തും കേൾക്കുന്ന ഒരു രോഗം ആണ് ബ്രെയിൻ ട്യൂമർ. ദിവസം കൂടും തോറും ഈ അസുഖം ലോകത്ത് കൂടി വരുന്ന ഒരു അവസ്ഥ ആണ് ഇപ്പോൾ കണ്ടു വരുന്നത്. മിക്കവാറും ആളുകളും ഈ രോഗത്തിന്റെ പിടിയിൽ ആണ് ഇപ്പോൾ. പലരും ഈ രോഗം അറിയാൻ വൈകുന്നത് ആണ് ഇതിന്റെ കാരണം.ഇതിന്റെ ലക്ഷണങ്ങൾ മനസിലാക്കാൻ വൈകുന്നത് ആണ് ഇത് അറിയാൻ വൈകുന്നതിന്റെ കാരണം. ഇതിനെ കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ ആണ്.

ഇതിന്റെ കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന റേഡിയേഷൻ ആണ്. ഏതേലും ചികിത്സയുടെ ഭാഗം ആയോ മറ്റോ ഉണ്ടാകുന്ന റേഡിയേഷൻ ആണ് ഇതിന്റെ കാരണം.ബ്രെയിൻ ട്യൂമർ പലവിധം ഉണ്ട്. പ്രൈമറി ബ്രെയിൻ ട്യൂമറും സെക്കനണ്ടറി ബ്രെയിൻ ട്യൂമറും.ഇതിൽ പ്രൈമറി ബ്രെയിൻ ട്യൂമർ ബ്രെയിനിൽ തന്നെ ഉണ്ടാകുന്നത് ആണ്. ബ്രെയിനിലെ പല കോശങ്ങളുടെ ഫലം ആയി ഉണ്ടാകുന്നത് ആണ്.

സെക്കന്ററി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത് ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ ക്യാൻസർ ബാധിച്ചു പിന്നീട് അത്‌ ബ്രയിനിലേക്ക് വ്യാപിക്കുന്നത് ആണ്.ഇതിന്റെ പ്രധാന ലക്ഷണം ആണ് തലവേദന. അതുപോലെ തന്നെ തലവേദനയോട് കൂടിയ ഛർദി എന്നിവ ഒക്കെ.അപ്സ്മരം, ശരീരത്തിൽ ഉള്ള ബലക്കുറവ് എന്നിവയും ലക്ഷണങ്ങൾ ആണ്. ഇത്തരം ലക്ഷണങ്ങൾ ഒക്കെ ശരീരം കാണിച്ചു തുടങ്ങിയാൽ ഉടനെ തന്നെ ന്യൂറോളിജിസ്റ്റിന്റെ സഹായം തേടേണ്ടത് ആണ്.

രോഗം നിർണ്ണായിക്കുന്നത് ഒരു സീറ്റി സ്കാനോ എം ർ ഐ സ്കാനോ ആണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. ബ്രെയിൻ ട്യൂമർ പണ്ടത്തെ പോലെ പേടിക്കണ്ട ഒന്നല്ല ഇപ്പോൾ. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചപ്പോൾ അതിന് പരിഹാരവും ഉണ്ട്. ശാസ്ത്രക്രിയ തന്നെ ആണ് ഏറ്റവും ശാശ്വതമായ പരിഹാരം.തലയൊട്ടി തുറന്ന് പൂർണ്ണമായും ട്യൂമർ നീക്കം ചെയ്യുന്ന ശാസ്ത്രക്രിയകൾ ആണ് ഇപ്പോൾ ഉള്ളത്. ഇതിനെ കുറിച്ച് ഡോക്ടർ പറയുന്നത് കേൾകാം.

Leave a Reply