പൊള്ളൽ ഏൽക്കാത്തവർ ആരുണ്ട്. പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്.

നമ്മുടെ സാധാരണ ജീവിതത്തിൽ പൊള്ളലേല്ക്കാത്തവർ ആരാണുള്ളത്.അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ചെറിയൊരു അശ്രദ്ധമൂല് ഒരു പാട് തവണ പൊള്ളൽ ഏൽക്കുന്നവരാണ് ഓരോരുത്തരും.

അപ്പോൾ നമ്മൾ പലരിൽ നിന്നും കേട്ട അറിവനുസരിച്ച് ടൂത്ത് പേസ്റ്റ് പുരട്ടും, വാഴയില കൊണ്ട് പൊതിയുക യൊക്കെയാണ് ചെയ്യുന്നത്. ചിലർ ഐസ് കട്ട വയ്ക്കും. ഇങ്ങനെ ചെയ്യുന്നത് മൂലം എന്ത് ദോഷമുണ്ടാവുമെന്ന് അറിയില്ല. അതിനാൽ പൊള്ളലേറ്റ ഉടനെ സാധാരണ തണുത്ത വെള്ളം പൊള്ളലേറ്റ ഭാഗത്ത് ഒഴിക്കുക. അപ്പോൾ ഒരു ആശ്വാസം ലഭിക്കും.

സീരിയസ് പൊള്ളലാണ് സംഭവിച്ചതെങ്കിൽ പ്രാഥമിക ശുശ്രൂഷയായ വെള്ളം ഒഴിച്ച് കൊണ്ട് നിൽക്കുക. ശേഷം പെട്ടെന്ന് തന്നെ ഡോക്ടറുടെ അടുത്ത് എത്തിക്കുക. ചെറിയ കുട്ടികൾക്ക് പൊള്ളലേൽക്കുന്നത് അധികവും കൂടെ ഉള്ളവരുടെ അശ്രദ്ധമൂലമാണ്.

ചൂടുവെള്ളം, ചൂടുപാൽ എന്നിവയൊക്കെ ശരീരത്തിൽ മറിഞ്ഞ് പൊള്ളലേൽക്കുന്ന നിരവധി അപകടങ്ങൾ നമ്മൾ കേട്ടതായിരിക്കാം. എന്നാൽ കുട്ടികൾക്കൊക്കെ പൊള്ളലേൽക്കാതെ സൂക്ഷിക്കുക. പൊള്ളലേറ്റു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുക.

Leave a Reply