കണ്ണിൻ്റെ ലെൻസ് അതാര്യമായി കണ്ണിൻ്റെ കാഴ്ചശക്തി മങ്ങുന്ന രോഗമാണ് തിമിരം. ഈ ഒരു അവസ്ഥപൊതുവെ കണ്ടു വരുന്നത് പ്രായമായവരിലാണ്. എന്നാൽ ഇത് ചികിത്സിക്കാതിരിക്കരുത്. ഇതിനുള്ള ചികിത്സ പ്രത്യേകിച്ച് ഒന്നുമില്ല.
ഓപ്പറേഷൻ ചെയ്ത് അതാര്യമായ ലെൻസ് മാറ്റി സുതാര്യമായ ലെൻസ് വയ്ക്കുകയാണ് ചെയ്യുന്നത്. തിമിരം ഉണ്ടാവുന്നത് പല കാരണങ്ങൾ കൊണ്ടാണ്.വാർദ്ധക്യം, കണ്ണിൽ ഏൽക്കുന്ന അണുബാധ, കണ്ണിലേല്ക്കുന്ന ക്ഷതങ്ങൾ, ദീർഘകാല അടിസ്ഥാനത്തിലുള്ള സ്റ്റിരോയിഡ് ഉപയോഗം തുടങ്ങിയവ കൊണ്ടാവാണ് തിമിരം ഉണ്ടാവുന്നത്. എന്നാൽ നിങ്ങൾക്ക് തിമിരമുണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ കാണാം.
അതായത് ദൂരക്കാഴ്ച മങ്ങി വരിക, കളർ തിരിച്ചറിയാതിരിക്കുക, ദൂരെ നോക്കുമ്പോൾ വൃത്തമായി തോന്നുക തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ കണ്ടു വരുന്നത്. വേദനയോ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തിമിരത്തിന് ഉണ്ടാവില്ല. അതിനാൽ ഡോക്ടറെ സമീപിച്ച് ഒരു പരിധി വരെ കണ്ണട കൊണ്ട് സംരക്ഷിക്കാം.
എന്നാൽ ഗുളികളൊന്നും കൊണ്ട് മാറാത്ത അസുഖമാണ് തിമിരം. അതിനാൽ ശസ്ത്രക്രിയ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് തിമിരം ഉണ്ടെന്ന് മനസിലായാൽ കാണുന്നതിൽ ബുദ്ധിമുട്ട് കൂടി വരുമ്പോൾ പെട്ടെന്ന് ഓപ്പറേഷൻ ചെയ്യുക. അധികം കാഴ്ച മങ്ങാൻ നില്ക്കാതെ ചെയ്യുന്നതാണ് നല്ലത്.
ഓപ്പറേഷൻ ചെയ്യുന്നവർ പ്രമേഹം, ബി.പി കൺട്രോൾ ചെയ്യണം.കൂടാതെ സ്ട്രോക്ക് വന്നവരൊക്കെ ഡോക്ടറോട് ഓപ്പറേഷന് മുമ്പ് പറഞ്ഞിരിക്കണം. ഓപ്പറേഷൻ 2 തരം ഉണ്ട്. ഏതാണ് വേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം. അതുപോലെ ലെൻസും പലവിധത്തിലുള്ള തിനാൽ നമുക്ക് ഇഷ്ടമുള്ള ലെൻസ് ഉപയോഗിക്കാം. അതിനാൽ നാം തിമിരം തിരിച്ചറിഞ്ഞാൽ മാറുമെന്ന് കരുതി കാത്തു നിൽക്കാതെ ഓപ്പറേഷൻ ചെയ്യാൻ നോക്കേണ്ടത് അത്യാവശ്യമാണ്.