സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ വഞ്ചിക്കപെടാതിരിക്കാം

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകളും സെക്കൻഡ് ഹാൻഡ് ഫോണുകൾ സോഷ്യൽ വെബ്‌സൈറ്റുകളിലും,മൊബൈൽ ആപ്പ്ലികേഷനുകളിലും 5000 രൂപക്ക് ഐ ഫോൺ 11 ,8000 രൂപയ്ക്കു ഐ ഫോൺ 11 പ്രോയുടെ വേരിയന്റുകൾ,അത് പോലെ വൺ പ്ലസ് 7,വൺ പ്ലസ് 70 തുടങ്ങി പ്രീമിയം ഫോണുകൾ 1000 രൂപയ്ക്കു താഴെയുള്ള വിലയിൽ ലഭിക്കുന്നതായി കാണാറുണ്ട്.ഇന്നലെ ഇതിന്റെ വാസ്തവവും സത്യാവസ്ഥയും ആണ് ഇവിടെ പറയുന്നത്.ഇതിന്റെ സത്യാവസ്ഥ മനസിലാക്കി മറ്റുള്ളവരിലേക്കും എത്തിക്കുക.

ഒരുപാട് പറ്റിക്കലുകൾ ഈ മേഖലയിൽ നടക്കുന്നുണ്ട്.ഉദാഹരണത്തിന് ഒരു സെക്കൻഡ് ഹാൻഡ് ഫോൺ നോക്കുന്ന ഒരാൾക്ക് നിരവധി പരസ്യങ്ങൾ ഇത്തരം സൈറ്റുകളിൽ കാണാൻ സാധിക്കും.ആവശ്യമുള്ള ആളിന്റെ വളരെ അടുതുള്ള മേഖലകളിൽ തന്നെ മേൽപ്പറഞ്ഞ രീതിയിൽ വളരെ കുറഞ്ഞ വിലയിൽ ഫോൺ ലഭിക്കുന്ന പരസ്യങ്ങൾ കാണാൻ സാധിക്കുന്നതാണ്.അത് പോലെ പരസ്യത്തിന് അടിയിലായി ഇന്ത്യയിൽ എവിടെയും ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ് എന്ന രീതിയിൽ വിവരണവും കാണാൻ സാധിക്കും.പണ ദൗർലഭ്യം മൂലം സെക്കൻഡ് ഹാൻഡ് ഫോണുകൾ നോക്കുന്നയാളുകൾ വീഴുകയും ചെയ്യും.

അങ്ങനെ ആവശ്യമുള്ള ആൾ ഫോണിനായി മെസേജ് ചെയ്യുന്ന സമയത്തു വിൽക്കുന്ന ആൾ വാട്ട്സാപ്പ് വഴി മെസേജ് ചെയ്യാൻ നിർദേശിക്കുകയും ചെയ്യും.വാട്ട്സാപ്പ് നമ്പർ തന്ന സ്ഥിതിക്ക് വിശ്വസിക്കാം എന്ന അനുമാനത്തിൽ വാങ്ങുന്ന ആളുകൾ എത്തുകയു ചെയ്യുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും.തട്ടിപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഷെയർ ചെയ്തു പ്രിയപ്പെട്ടവരെ കൂടി തട്ടിപ്പിൽ നിന്നും രക്ഷിക്കൂ.