കോവിഡ് ബാധ ഒരേ ആളിൽ ഒന്നിൽ കൂടുതൽ തവണ ഉണ്ടാകുമോ?

കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ആണ് എല്ലാവര്ക്കും ഉള്ളത്.അത്തരത്തിൽ ഉള്ള സംശയങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കോവിഡ് രോഗം ഒരാൾക്ക് തന്നെ ഒന്നിൽ കൂടുതൽ തവണ ബാധിക്കുമോ എന്നതാണ്.ഇതിന് മുന്പായി കോവിഡ് ശേഷം രോഗം മാറി നെഗറ്റിവ് ആകുന്നവരിൽ സംഭവിക്കാവുന്ന രണ്ടു സാധ്യതകളെ കുറിച്ഛ് ആദ്യം മനസിലാക്കാം.പൂർണമായും വൈറസ് പോയതിന് ശേഷം ശരീരത്തിൽ നിന്നും എടുത്തിട്ടുള്ള സ്വാബ് ടെസ്റ്റ് എടുത്ത് രോഗാണു ഇല്ലാത്തതിനാൽ റിസൾട്ട് നെഗറ്റിവ് ആകുന്നു.

രണ്ടാമത്തെ സാധ്യത പൂർണ്മായും വൈറസ് ശരീരത്തിൽ നിന്നും പോകാതെ ടെസ്റ്റ് ചെയ്തപ്പോൾ സംഭവിച്ച പിഴവ് കൊണ്ട് റിസൾട്ട് നെഗറ്റിവ് ആകുന്നു.വളരെ തുച്ഛമായി ഇങ്ങനെ സംഭവിക്കാറുണ്ട്.ഫാൾസ് നെഗറ്റിവ് ടെസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്.കൃത്യമായി സാമ്പിൾ ലഭ്യമാകാതിരിക്കുക,അല്ലെങ്കിൽ എടുത്ത സാമ്പിളിൽ രോഗാണു ടെസ്റ്റ് ചെയ്യാനുള്ള ആവശ്യത്തിന് ഇല്ലാതിരിക്കുക.തുടങ്ങിയ സാഹചര്യം കൊണ്ട് ഫാൾസ് നെഗറ്റിവ് ടെസ്റ്റ് എന്ന പ്രതിഭാസം ഉണ്ടാകാം.സാധാരണ ഗതിയിൽ ഉണ്ടാകുന്ന ചിക്കൻ പോക്സ്,മെസിൽസ് തുടങ്ങിയ അസുഖങ്ങൾ ഒരിക്കൽ വന്നാൽ പിന്നെ ജീവിതത്തിൽ ആ രോഗം വറില്ല അങ്ങനെ ഒരു സാധ്യത കോവിടിന്റെ കാര്യത്തിൽ ഉണ്ടോ എന്നാണ് കൂടുതൽ ആളുകളും അന്വേഷിക്കുന്നത്.

എന്നാൽ മേൽപ്പറഞ്ഞ അസുഖങ്ങൾ പടർത്തുന്ന വൈറസുകളെ കുറിച്ചുള്ള നൂറ്റാണ്ടുകളായുള്ള പഠനങ്ങൾ തെളിയിച്ചതാണ് ഒരിക്കൽ വന്നവർക്ക് വീണ്ടും വരാൻ ഉള്ള സാധ്യത വളരെ കുറവാണ് എന്നത്.എന്നാൽ കോവിഡ് 19 എന്ന വൈറസ് ശാസ്ത്രലോകത്തിന് വളരെ പുതിയ ഒരു വൈറസ് ആണ് എന്ന് മാത്രമല്ല ഇതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും പഠനങ്ങളും അടുത്ത കാലത്ത് മാത്രം ആരംഭിച്ചവയുമാണ്.അതിനാൽ ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് എത്ര കാലം വീണ്ടും രോഗം വരാതെ പ്രതിരോധം തീർക്കാൻ കഴിയും എന്നത് കൃത്യമായി പറയാൻ നിലവിൽ സാധിക്കില്ല.

എന്നാൽ 6 മുതൽ 12 മാസം വരെ ഉള്ള കാലയളവ് വരെ പ്രതോരോധം കിട്ടും എന്ന ഒരു ഊഹക്കണക്ക് മാത്രമേ നിലവിലുള്ളൂ.ശാത്രീയമായി യാധൊരുവിധ തെളിവും ഇതിനില്ല.വീണ്ടും രോഗം വരാൻ ഉള്ള സാധ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ഡോക്റ്റർ പ്രസൂൺ സംസാരിക്കുന്ന വീഡിയോ മുകളിൽ നൽകിയിരിക്കുന്നു.പൂർണമായും കണ്ടു മനസിലാക്കാൻ ശ്രമിക്കുക.

Leave a Reply