കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ എന്തൊക്കെ ശീലങ്ങൾ ഉണ്ടാക്കാം.

ഓരോ രക്ഷിതാവും അവരുടെ മക്കളുടെ നല്ല ഭാവി മാത്രം സ്വപ്നം കാണുന്നവരാണ്. അതിനാൽ ഒരു കുഞ്ഞ് ജനിച്ച മുതൽ തൻ്റെ കുഞ്ഞിൻ്റെ സംരക്ഷണത്തിൽ വലിയ പ്രാധാന്യം കൊടുക്കും. തൻ്റെ കുഞ്ഞിന് ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ആലോചിക്കും. 5 വയസു വരെയുള്ള കുട്ടികൾക്ക് ബുദ്ധിവികാസം ഉണ്ടാവാൻ നാം ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

6 മാസം ആവുമ്പോഴാണ് കുഞ്ഞ് കുറച്ച് ആക്ടീവാകുന്നത്. അപ്പോൾ നാം 6 മാസമുള്ള കുട്ടികൾക്ക് പലതരത്തിലുള്ള കളറുകൾ, പല ശബ്ദങ്ങൾ എന്നിവ ഉണ്ടാക്കുക. പിന്നീട് ഒരു വയസാവുമ്പോൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാൻ പറ്റുന്ന കളികൾ കളിക്കു ക. ഒളിപ്പിച്ച് വച്ചത് കണ്ടു പിടിക്കാനൊക്കെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുക. ശേഷം രണ്ട് വയസാവുമ്പോൾ കളറുകളും, സൈസുകളൊക്കെ കാണിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും, ശേഷം കുട്ടികളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുക. അപ്പോൾ കുട്ടികളുടെ ബെയിനിൽ സ്റ്റിമുലേഷൻ ഉണ്ടാക്കുക. മൂന്നു വയസ്സാവുമ്പോൾ കുട്ടികൾ കഥകൾ പറഞ്ഞു കൊടുക്കും. അപ്പോൾ കുട്ടികളുടെ ബ്രെയിനിൽ ഇമാജിനേഷൻ ഉണ്ടാവും.

ശേഷം നാലു വയസ്സാവുമ്പോൾ നമ്പറുകൾ പറയാനും, അതുപോലെ വീട്ടിൽ നിന്നും വസ്ത്രങ്ങൾ ധരിക്കാനും, ഭക്ഷണം കഴിക്കാനുമൊക്കെ പഠിപ്പിക്കുക. അഞ്ച് വയസ്സാവുമ്പോൾ കുട്ടികളെ കൊണ്ട് ഇൻവോൾമെൻ്റ് ഗെയിംസുകൾ പഠിപ്പിക്കുക. എന്തു കാര്യത്തിനും ചോദ്യം ചോദിക്കാനുള്ള ഒരു മനസ് കുട്ടിയിൽ ഉണ്ടാക്കണം. ഇങ്ങനെയുള്ള ഗെയിംമുകൾ കൊടുത്താൽ കുട്ടിയിൽ ബുദ്ധിവികാസംഉണ്ടാവും. അല്ലാതെ ഫോണും , ടി വിയും നൽകി കുട്ടിയുടെ ബുദ്ധിവികാസത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത്.

അതുപോലെ കുട്ടികളുടെ ബുദ്ധിവികാസത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഇതൊക്കെയാണ്. കുട്ടികളെ ഒരിക്കലും അവഗണിക്കാതിരിക്കുക. കൂടാതെ കുട്ടിക്ക് മാനസിക സമ്മർദ്ദം നൽകാതിരിക്കുക. വീട്ടിലുള്ള രക്ഷിതാക്കളുടെ വഴക്കുകൾ കുട്ടിയെ ഒരു പാട് ബുദ്ധിമുട്ടിലാക്കും. അതുപോലെ കുടുംബത്തിൽ നിന്നു തന്നെ ശാരീരിക പീഡനങ്ങൾ ഉണ്ടാവുമ്പോൾ കുട്ടിയുടെ ബുദ്ധിവികാസത്തെ ബാധിക്കുന്നതാണ്.

കൂടാതെ ഭയാനകമായ ശബ്ദമുണ്ടാക്കി വീട്ടിൽ എപ്പോഴും വഴക്കുകൾ വരുമ്പോൾ കുട്ടിയെ വളരെയധികം ബാധിക്കും. അതുപോലെ അമിതമായ ടിവി, മൊബൈൽ ഉപയോഗം കുറയ്ക്കുക. അതിനാൽ കുട്ടികൾക്ക് കൂടുതൽ ചിന്തിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കൊടുക്കുക. അതിനാൽ എല്ലാവരും കുട്ടികളുടെ ബുദ്ധിവികാസത്തിന് ബാധിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.

Leave a Reply