കുട്ടികൾ തലയിടിച്ചു വീണാൽ നിസാരമായി കാണരുത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങൾ നാം ഓരോരുത്തരുടെ വീട്ടിലും ഉണ്ടാവും. കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ കുട്ടികൾ വീഴുക എന്നുള്ളത് സാധാരണമാണ്. എന്നാൽ ചില വീഴ്ചകൾ കടുപ്പമുള്ളതായിരിക്കും. അതിനാൽ കുട്ടി കളുടെ ഓരോ വീഴ്ചയും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ തലയിടിച്ച് വീണാൽ കുഴഞ്ഞു കുഴഞ്ഞു പോവുകയും ഉറക്കം വരുന്നതു പോലെ തോന്നുന്നെങ്കിൽ ഡോക്ടറുടെ അടുത്ത് എത്തിക്കുക.

അതുപോലെ കണ്ണിന് കാഴ്ച കുറയുന്നതു പോലെയോ രണ്ടായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കിലും, കൂടാതെ അപസ്മാമാരം ഉണ്ടാവുന്നുണ്ടെങ്കിലും ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. അതുപോലെ ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ വെള്ളം വരികയോ, ബ്ലഡ് വരികയോ ചെയ്താൽ, കൂടാതെ ബോധം ഇല്ലാതെ വരിക, അത് എത്ര സെക്കൻ്റാണെന്ന് നോക്കി ഡോക്ടറോട് പറയുക.

അതുപോലെ ഛർദ്ദി ഉണ്ടാവുക, ഒരു പ്രാവശ്യമല്ലാതെ രണ്ടു മൂന്നു പ്രാവശ്യമെങ്കിലും ഛർദ്ദിച്ചാൽ ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടതാണ്. വീണതിനു ശേഷം തലവേദന വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, അതുപോലെ ഉറങ്ങാത്ത സമയങ്ങളിൽ ഉറക്കം വന്നുകൊണ്ടിരിക്കുക. ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ അടുത്ത് എത്തിക്കുക.

ഇങ്ങനെ തല ഇടിച്ചു വീഴുന്നത് ഒഴിവാക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്കൂട്ടറോ, സൈക്കിളോ മറ്റോ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുക. അതുപോലെ കാറിലും മറ്റും യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽട്ട് ധരിപ്പിക്കുക. സ്റ്റെപ്പുകളുള്ള വീടുകളിൽ സ്റ്റെപ്പ് ക്ലോസ് ചെയ്യുക ലോക്ക് വയ്ക്കുക. അതുപോലെ കട്ടിലിൽ കിടത്താതെ തറയിൽ കിടത്തുക.

അതുപോലെ പലരും ചെയ്യുന്നതാണ് ടേബിളിലും മറ്റും നിർത്തി ഡയപ്പർ മാറ്റുന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾ പരമാവധി ചെയ്യാതിരിക്കുക. കുറേയൊക്കെ അശ്രദ്ധ മൂലം വരുന്ന അപകടമാണ് . അതിനാൽ രക്ഷിതാക്കൾ പരമാവധി ശ്രദ്ധിച്ച് അപകടങ്ങൾ ഒഴിവാക്കുക. ഡോക്ടർ ഡാനിഷ് സലിം പറയുന്നത് താഴെ കൊടുത്ത വീഡിയോ വഴി കേട്ട് നോക്കു.

Leave a Reply