കുട്ടികൾക്കുള്ള ക്ലേ മോഡൽ നിസാരമായി വീട്ടിൽ ഉണ്ടാക്കാം

വീട്ടിൽ കുട്ടികൾ ഉള്ളവർക്ക് അറിയാവുന്ന കാര്യമാണ് ഒരുപാടു കുട്ടികളും ഇഷ്ട്ടപെടുന്ന കളിപ്പാട്ടങ്ങളിൽ ഒന്നാണ് ക്ലേ.പുറത്തു പോയി വരുമ്പോൾ വാങ്ങി കൊണ്ട് വരണേ എന്ന് കൂടുതൽ കുട്ടികളും ആവശ്യപ്പെടുന്ന ക്ലേ വീട്ടിൽ തയാറാകാൻ സാധിക്കും.നല്ല വില കൊടുത്തു പുറത്തു നിന്നും വാങ്ങുന്ന ക്ലേ നിസാര സമയം കൊണ്ട് വളരെ എളുപ്പത്തിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്നതാണ്.അത് എങ്ങനെ ആണ് എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ളതു കോൺഫ്‌ളവർ അഥവാ ചോളത്തരി ആണ്.റവ എന്നും ഇത് അറിയപ്പെടും,ഫെവിക്കോൾ,ഉപ്പ്,വെള്ളം,പിന്നെ ക്ലേ തയാറാക്കാൻ ആവശ്യമായ പാത്രങ്ങൾ എന്നിവയാണ്.ആദ്യം ഒരു പാത്രത്തിൽ 6 റ്റി സ്പൂൺ കോൺ ഫ്‌ളവർ ഇടുക,ശേഷം 4 റ്റി സ്പൂൺ ഉപ്പു കൂടി അതിലേക്കിട്ടു കൊടുക്കുക.ശേഷം ഇവ രണ്ടു നന്നായി ഇളക്കുക.നന്നായി മിക്സ് ആയി എന്ന് ഉറപ്പായത്തിനു ശേഷം കുറച്ചു വെള്ളം അതിലേക്കു ഒഴിച്ച് കൊടുത്തു നന്നായി വീണ്ടും ഇളക്കുക.

വളരെ വേഗം കട്ടി ആകാനുള്ള സാഹചര്യം ഉള്ളതിനാൽ വേഗത്തിൽ മിക്സ് ചെയ്തു എടുക്കുക.നന്നായി മിക്സ് ചെയ്ത ശേഷം അൽപ്പം പശ അതിലേക്ക് ഒഴിച്ച് കൊടുത്ത ശേഷം വീണ്ടും നന്നായി കുഴച്ചെടുക്കുക.സോഫ്റ്റ് ആകുന്നതു വരെ നന്നായി കുഴച്ചെടുക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്കിയിരിക്കുനന് വീഡിയോ പൂർണമായും കാണുക.കടകളിൽ നിന്ന് വാങ്ങുന്ന ക്ലേ ആയാലും,സ്വയം ഉണ്ടാക്കുന്ന ക്ലേ ആയാലും കുട്ടികൾ വായിൽ വെക്കാൻ അനുവദിക്കാതിരിക്കുക അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക.കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക