കൃഷി ചെയ്യാൻ ചകിരി ചോറ് തയാറാക്കുന്ന വിധം

കൃഷിക്കും,വിത്ത് മുളപ്പിക്കാനും ഒക്കെ വളരെ സഹായകം ആയ ഒന്നാണ് ചകിരി.ഇത് കൂടാതെ തന്നെ നിരവധി കാര്യങ്ങൾ ചകിരി കൊണ്ട് ചെയ്യാൻ സാധിക്കും.ഇതിനായി ചകിരി സാധാരണ തേങ്ങ പൊതിക്കുന്നതിൽ നിന്നും എടുക്കുക.എന്നാൽ തേങ്ങാ പൊതിക്കുമ്പോൾ ലഭിക്കുന്ന ചകിരി എടുക്കുന്നത് വളരെ കുറച്ചു മാത്രമേ സാധാരണയായി കിട്ടുകയുള്ളു.അതിനാൽ തന്നെ തൊണ്ടിൽ നിന്നും പൂർണമായും ചകിരി ഊരി എടുക്കാൻ ശ്രമിക്കുക ഈ സമയത് ചകിരിനാരുകൾ ഒട്ടിപ്പിടിച്ചു ആയിരിക്കും സാധാരണ ലഭിക്കുക.അവ വേർപെടുത്തി ഇടാൻ ശ്രമിക്കുക.

സാധാരണ തറയിലോ ,വിത്ത് മുളപ്പിക്കാൻ ഉദ്ദേശിക്കുന്ന പെട്ടിയിലോ വിത്ത് മുളപ്പിക്കാൻ ചകിരി ചോർ വളരെ അധികം സഹായകം ആണ്.മറ്റൊരു ഗുണം എന്തെന്നാൽ ചകിരി ചോറിനു മുകളിൽ വിത്ത് ഇട്ടാൽ പെട്ടെന്ന് മുളക്കാനും അത് പോലെ തന്നെ മുളച്ച ചെടി മാറ്റി നടാനും വളരെ എളുപ്പമാണ്.മേൽപ്പറഞ്ഞ രീതിയിൽ ഓട്ടി ഇരിക്കുന്ന ചകിരി നാരുകൾ വേർപെടുത്തിയ ശേഷം അവ ഒരു കത്രിക ഉപയോഗിച്ച് മുറിച്ചിടുക.ഇത്തരത്തിൽ മുറിച്ചിട്ട ചകിരിയിൽ മണ്ണും ചേർത്താണ് സാധാരണ ഗ്രോ ബാഗുകൾ നിറക്കുകയും,പാചകക്കറികൾ കൃഷി ചെയ്യാനും ഒക്കെ സഹായകം ആണ് ഇത്തരം ചകിരി ചോറ്.

ചെടികൾക്ക് വേരോട്ടം കിട്ടുന്നതിനൊപ്പം ഈർപ്പം നിലനിൽക്കാനും സഹായകമായ ഒരു വസ്തു കൂടി ആണ് ചകിരിച്ചോറ്.നല്ല പൊടി രുപത്തിലുള്ള ചകിരി ചോറ് ആണ് വിത്ത് പാകാൻ സഹായകമായിട്ടുള്ളത്.തുടർന്ന് ചകിരിച്ചോറ് എങ്ങനെ തയാറാക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.താഴെയായി നൽകിയിരിക്കുന്ന വീഡിയോ കാണാം.