മലാശയ ക്യാൻസർ അഥവാ കോളോ റെക്ടൽ ക്യാൻസർ ഇന്ന് നമ്മുടെ കേരളത്തിലും വർദ്ധിച്ചുവരികയാണ്. പാരമ്പര്യമായും, കൂടാതെ അമിതവണ്ണമുള്ളവർക്കും, പുകവലി ഉള്ളവർക്കും, റെഡ് മീറ്റ് കഴിക്കുന്നവർക്കുമൊക്കെയാണ് പൊതുവെ മലാശയ കാൻസർ കാണുന്നത്.
ഇപ്പോഴത്തെ ജീവിത ശൈലിയിലുണ്ടായ മാറ്റവും,ഭക്ഷണ രീതിയുമൊക്കെ പ്രധാന കാരണമായി മാറുന്നുണ്ട്. മലബന്ധം, മലത്തിൽ കൂടെ രക്തം വരിക, കൂടുതൽ പ്രാവശ്യം മലം പോവുക, വിശപ്പിലായ്മ, അനീമിയ തുടങ്ങിയവയൊക്കെയാണ് ഇതിൻ്റെ ലക്ഷണങ്ങൾ.
ചിലപ്പോൾ ചിലർക്ക് ഛർദ്ദി, വയർവേദന, ഒട്ടും വയറുവേദന തുടങ്ങിയവയൊക്കെ പെട്ടെന്ന് വരുന്ന അവസ്ഥയും ഈ മലാശയ കാൻസർ ഉള്ളവർക്ക് കണ്ടുവരാറുണ്ട്. ഇതിന് പ്രധാനമായും പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്. മലദ്വാരം പരിശോധന നടത്തുമ്പോൾ മലദ്വാരത്തിലെ തടിപ്പ് കണ്ടെത്തി കഴിഞ്ഞാൽ അത് വൻ കുടലിൻ്റെ പുറത്തൊക്കെ ബാധിച്ചോ എന്നത് അറിയാൻ സി ടി സ്കാൻ ചെയ്യേണ്ടതാണ്.
ശേഷം ഓപ്പറേഷൻ ചെയ്ത് നീക്കണോ, അതോ കീമോ ചെയ്യണമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഈ കാൻസർ മറ്റ് അവയങ്ങളെ ബാധിച്ചോ എന്ന് മനസിലാക്കിയാണ് ട്രീറ്റ്മെൻ്റ് നടത്തേണ്ടത്. വൻകുടലിൽ മാത്രമാണെങ്കിൽ കീഹോൾ സർജറി നടത്തി ട്യൂമർ എടുത്തു മാറ്റാൻ സാധിക്കും. മലാശയ ക്യാൻസറിനെ കുറിച്ച് ഡോക്ടർ കമലേഷ് പറയുന്നത് താഴെ കൊടുത്ത വീഡിയോ വഴി മനസിലാക്കാം.