മൈഗ്രെയ്‌നിന് പൂർണ ശമനം

തലവേദന അത് പോലെ തന്നെ മൈഗ്രെയ്ൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധി ആണ്.ആയുർവേദത്തിൽ ഇത്തരം തലവേദനകൾ അർധാവഭേദകം എന്നാണ് പറയുന്നത്.സാധാരണഗതിയിൽ തലവേദനകൾ തലയുടെ ഏതെങ്കിലും ഒരു വശത്താക്കും ഉണ്ടാകുക.അത് കൊണ്ടാണ് അർധാവഭേദകം എന്ന പേരിൽ അറിയപ്പെടുന്നത്.ഈ മൈഗ്രെയ്‌നിന്റെ കാരണം എന്താണ് എന്ന് നോക്കാം.പ്രധാന കാരണങ്ങൾ വെയിൽ കൊള്ളുക,തെറ്റായതും ദീര്ഘമായതുമായ ഉപവാസങ്ങൾ,തെറ്റായ ഭക്ഷണ രീതി,ഉദാഹരണത്തിന് ചോകൊലെറ്റുകൾ,വെണ്ണക്കട്ടികൾ,കാപ്പി കുടിക്കൽ,കടുപ്പം കൂടിയ ചായ കുടിക്കൽ തുടങ്ങിയ ആഹ്രക്രമങ്ങൾ കാരണമാണ് മൈഗ്രെയ്ൻ വരാനല്ല പ്രധാന കാരണങ്ങൾ.

തുടർച്ചയായ മൊബൈൽ,ലാപ്‌ടോപ്പുകൾ,കംപ്യുട്ടർ എന്നവയുടെ ഉപയോഗം മൂലവും ഇപ്പൊൾ നിരവധി ആളുകളിൽ തുടർച്ചയായി കണ്ണിന് അമിത ജോലിഭാരം നൽകുന്നത് മൂലം മൈഗ്രെയ്ൻ അഥവാ തലവേദന കാണപ്പെടുന്നുണ്ട്.മാനസിക സമ്മർദം,ആർത്തവസമയം, എന്നവയും മൈഗ്രെയ്നിന്റെ കാരണം ആണ്.കടുത്ത വേദന തന്നെ ആണ് ഇതിന്റെ ലക്ഷണം.ഛർദിൽ,ഓക്കാനം,കാഴ്ച മങ്ങൽ,വെളിച്ചത്തെ അഭിമുകീകരിക്കാൻ കഴിയാതിരിക്കൽ,തുടങ്ങിയ ലക്ഷങ്ങളും ചിലരിൽ കണ്ടു വരാറുണ്ട്.ചിലരിൽ തവേദന ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ശരീരത്തിന് ചുറ്റും ഒരു വലയം ഉള്ളതായി തോന്നപ്പെടാറുണ്.എന്നാൽ മൈഗ്രെയ്ൻ തുടങ്ങുമ്പോൾ വലയം അഥവാ ഓറ ഇല്ലാതാകുകയും ചെയ്യുന്നു.

ആയുർവേദ പ്രകാരം നിരവധി ചികിത്സകൾ മൈഗ്രെയിനിനുണ്ട്,ആഹാരക്രമവും,മരുന്ന് കൊണ്ടും ഒക്കെ ഒരു പരിധി വരെ ഈ പ്രശ്നത്തെ നേരിടാൻ സാധിക്കുന്നതാണ്‌.ഇത് എങ്ങനെ ചികിത്സിക്കാം,അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതടക്കമുള്ള കാര്യങ്ങൾ മനസിലാക്കാനായി ഡോക്റ്റർ ഐഷ ഷഫീലയുടെ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply