രസകരമായ ചിരട്ട ചായ തയറാകാം

ചായ ഇഷ്ടമില്ലാത്തവർ ചരുക്കമാണ്.അത് കൊണ്ട് തന്നെ ചായയിൽ വ്യത്യസ്തത കണ്ടെത്താന് മലയാളി എന്നും ശ്രദ്ധിക്കാറുണ്ട്.അത്തരത്തിൽ ഒരു വ്യത്യസ്ത ചായ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.ചിരട്ട ചായ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ടിക്ടോക്കിൽ ഇന്ന് ചിരട്ട ചായ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.ഇത് എങ്ങനെ തയാറാക്കാം നോക്കാം.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിരട്ട ഇതിനു ആവശ്യമുണ്ട്.പിന്നെ സാധാരണ ചായ തയാറാക്കാൻ ആവശ്യമുള്ള സാധങ്ങളായ പാൽ ,പഞ്ചസാര,തേയിലപ്പൊടി,അൽപ്പം ഏലക്ക.പിന്നെ കണ്ണുള്ളത്‌ അല്ലാത്ത ചിരട്ടയുടെ ഭാഗം.

എടുക്കുന്ന ചിരട്ട നല്ല വൃത്താകൃതിയിൽ ഉള്ളതാണ് എന്ന് ഉറപ്പു വരുത്തുക.സാധാരണ ചായ തയാറാക്കാനായി പാൽ തിളപ്പിക്കുന്ന പോലെ ഒരു പത്രതിൽ പാലൊഴിച്ചു ചൂടാക്കുക.പാൽ ചൂടാകുമ്പോൾ ആവശ്യത്തിന് പഞ്ചസാര ഇട്ടു ഇളകിയ ശേഷം തിളച്ചു വരുന്ന സമയത്തു തീ ഓഫ് ആക്കുക.അതിനു ശേഷം വീണ്ടും ലോ ഫ്ലെയിമിൽ സ്ടവിൽ ഒരു ചിരട്ട വെച്ച് അതിൽ അപ്പം വെള്ളം ഒഴിച്ച് ചൂടാക്കുക.ശ്രദ്ധിക്കേണ്ട കാര്യം ചിരട്ടയിൽ പകുതി വെള്ളം മാത്രം ഒഴിക്കുക,ഒഴിച്ച വെള്ളത്തിന്റെ അതെ ലെവലിൽ മാത്രമേ സ്റ്റവിൽ നിന്നും തീ വരുന്നുള്ളു എന്ന് ഉറപ്പാക്കുക.അല്ലാത്ത പക്ഷം ചിരട്ടക്ക് തീ പിടിക്കാൻ സാധ്യത ഉണ്ട്.

ചൂടായി വരുന്ന വെളളത്തിലേക്കു ഏലക്ക ഇട്ടു കൊടുക്കുക,വെള്ളം തിളച്ച ശേഷം ആവശ്യത്തിനു ചായപ്പൊടി ഇട്ടു നന്നായി വീട്ടിൽ തിളക്കാൻ അവസരം കൊടുക്കുക.അതിലേക്കു നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന പാൽ ഒഴിച്ച് കൊടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപെടുത്തിക്കൊണ്ട് ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.