COPD നിസാരമായി കാണരുത് ഈ അസുഖം. ഇതിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അസുഖമാണ് COPD. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ മരണകാരണമാകുന്ന രോഗങ്ങളിൽ മൂന്നാമതായി നിൽക്കുന്ന താണ് COPD. പൊതുവെ ഇത് മധ്യവയസിലുള്ളവർക്കാണ് കണ്ടു വരുന്നത്.

ഈ അസുഖം വരാനുള്ള പ്രധാന കാരണം പുകവലിയാണ്. വേറെ കാരണങ്ങൾ അന്തരീക്ഷ മലിനീകരണമാണ്. വീട്ടിൽ പുക അടുപ്പിൽ വരുന്ന പുകയും, ജോലി സ്ഥലങ്ങളിൽ നിന്ന് വരുന്ന പൊടിയും, പുകയുമൊക്കെ ഇതിന് കാരണമാവുന്നുണ്ട്. അന്തരീക്ഷ മലിനീകരണം വർദ്ധിച്ചു വരുന്നതിനാൽ ഈ രോഗം വർദ്ധിച്ചു വരുന്നുണ്ട്.

തണുപ്പ് കാലങ്ങളിൽ ഈ അസുഖമുള്ളവരിൽ മൂന്നു വർഷം തുടർച്ചയായി വിട്ടുമാറാത്ത ചുമയും, ശ്വാസം മുട്ടലും ഒക്കെ അധികമായാൽ ആശുപത്രിയിൽ പോയി COPD ആണോ എന്ന് കണ്ടെത്തേണ്ടതാണ്. COPDഉള്ളവരിൽ ശ്വാസകോശ കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മൂലം ശരീരത്തിലുള്ള മറ്റ് അവയവങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

COPD അധികമാവാതിരിക്കാൻ അതിൻ്റെ മരുന്നുകൾ കഴിച്ച് ഇൻഫെക്ഷൻ വരാതെ സൂക്ഷിക്കണം. COPD ഉള്ളവർ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത് നിർബന്ധമാണ്. രണ്ട് തരത്തിലുള്ള കുത്തിവയ്പ്പുകളാണുള്ളത്.

എന്നാൽ ഇൻഫ്ലുവൻസ വാക്സിനേഷൻ നിർബന്ധമായും എടുത്തിരിക്കണം. ഈ രോഗം കാര്യമായെടുത്തില്ലെങ്കിൽ മരണംപോലും സംഭവിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമാണ്. COPDയെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നത് കേൾക്കാം.

Leave a Reply