മരുന്നു കണ്ടുപിടിച്ചിട്ടില്ല കൊറോണ ബാധ കൊറോണ ബാധ മൂലം ആശുപത്രിയിൽ പ്രവേശിച്ചാൽ

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു കോവിഡ് ബാധിക്കുന്നത് രണ്ടു തരത്തിലാണ്. കൊറോണ വൈറസ് ബാധിച്ച രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഒരു മീറ്റർ അകലത്തിനുള്ളിൽ ഇരിക്കുന്ന മറ്റൊരു വ്യക്തിയിലേക്ക് റെസ്പിറേറ്ററി ഡ്രോപ്‌ലെറ്റ്സ് വഴി പകരാം. അതുപോലെ കോവിഡ് രോഗിയിൽ നിന്നുള്ള ഇത്തരം സ്രവങ്ങൾ ഏതെങ്കിലും സ്ഥലങ്ങളിൽ വീഴുകയും ഇതറിയാതെ മറ്റൊരാൾ അത് കൈ കൊണ്ട് തൊട്ടിട്ട് നേരെ മൂക്കിലോ വായിലോ തൊടുകയാണെങ്കിലും കോവിഡ് പകരാം. അതുകൊണ്ടു തന്നെ കൊറോണ വൈറസിൻറ്റെ വ്യാപനം വളരെ പെട്ടെന്നും വലുതുമായിരിക്കും.

കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്കരുതലുകളിൽ പ്രധാനം ഫേസ് മാസ്ക് ധരിക്കുക എന്നുള്ളതാണ്. മാസ്ക് ധരിക്കുന്നതിലൂടെ കോവിഡ് രോഗിയിൽ നിന്നും സ്രവങ്ങൾ നേരിട്ട് മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ സാധിക്കും. മാസ്ക് ധരിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകിയിരിക്കണം. അതുപോലെ കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പ് വെള്ളത്തിൽ കഴുകുകയോ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നതും കോവിഡ് വ്യാപനം തടയാൻ സാധിക്കും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കുക എന്നത്.

കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് വ്യാപനത്തിൻറ്റെ തീവ്രത കുറക്കാൻ സാധിക്കും. രണ്ടു മുതൽ പതിനാല് ദിവസം വരെയാണ് കോവിഡ് ലക്ഷണങ്ങൾ രോഗിയിൽ പ്രകടമാകാൻ എടുക്കുന്ന സമയം. അതുകൊണ്ട് തന്നെ രോഗം വന്നിട്ടുണ്ടോ എന്നും വ്യാപനം നടന്നിട്ടുണ്ടോ എന്നും മനസിലാക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ ഇത്തരം മുൻകരുതലുകൾ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കോവിഡ് രോഗികളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളിൽ പെടുത്തിയാണ് നമ്മുടെ ആരോഗ്യ മന്ത്രാലയം ചികിത്സ നിർദേശിച്ചിരിക്കുന്നത്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെട്ടിട്ടുള്ളതും പനി, ചുമ, ജലദോഷം, തൊണ്ടവേദന മുതലായ അസുഖങ്ങൾ ഉള്ളതുമായ ആൾക്കാരെ കാറ്റഗറി ‘എ’ യിൽ പെടുത്തിയിരുന്നു. ഇവർക്ക് ഹോസ്പിറ്റലിൽ പോകേണ്ടാതായോ ടെസ്റ്റുകൾ നടത്തേണ്ടതായോ വരുന്നില്ല.

പാരസെറ്റമോൾ ഗുളികകൾ മാത്രം കഴിച്ചാൽ മതിയാകും. അതുപോലെ ധാരാളം വെള്ളം കുടിക്കുക, പഴങ്ങൾ കഴിക്കുക, സമീകൃതാഹാരം കഴിക്കുക എന്നിവയും പ്രധാനപ്പെട്ടതാണ്. കാറ്റഗറി ‘ബി’ യിൽ പെടുന്നതു ഇതേ ലക്ഷണങ്ങൾ ഉള്ള 65 വയസിനു മുകളിൽ ഉള്ളവരോ, ഹൃദയ സംബന്ധമായ അസുഖം ഉള്ളവരോ പ്രമേഹ രോഗം ഉള്ളവരോ ആയിരിക്കും. ഇവർക്ക് ഡോക്ടർ പരിശോധിച്ച് വേണ്ട ടെസ്റ്റുകൾ നിര്ദേശിക്കുകയോ ചെയ്യും.

കാറ്റഗറി സി യിൽ പെടുന്നത് മേല്പറഞ്ഞ രോഗലക്ഷണങ്ങളോടൊപ്പം ശ്വാസം മുട്ടലോ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളോ ഉള്ള രോഗികൾ ആണ്. ഇവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്ത് ചികിൽസിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കോവിഡ് രോഗത്തിനെ പറ്റിയും രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ, ചികിത്സ എന്നിവയെപ്പറ്റിയും കൂടുതൽ അറിയുവാനായി വീഡിയോ കാണുക.

Leave a Reply