ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് കൊറോണ മാറ്റുന്ന മാജിക് മരുന്നോ?

കൊറോണ ബാധ താണ്ഡവമാടുന്ന ഈ സമയത്തു നിരവധി ഫെയ്ക് മെസേജുകൾ വരുന്നുണ്ട് അത്തരത്തിൽ ഒരു ഫെയ്ക് മെസേജ് ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളിക കഴിക്കുന്നത് കോവിഡിനെ തുരത്തും എന്നത്.എന്നാൽ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ പലരും വിശ്വസിക്കുന്നുമുണ്ട്.ഇത്തരത്തിൽ ഉള്ള വാർത്തയുടെ സത്യാവസ്ഥയെ പറ്റി പറയുകയാണ് ഡോക്റ്റർ ഷിംന അസീസ്.വീഡിയോയിൽ ഡോക്ടർ എന്താണ് പറയുന്നത് എന്ന് നോക്കു.

ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് എന്ന ഗുളിക ഒരു മാജിക്കൽ ഡ്രഗ് ആണ് എന്നും.ഇത് കഴിക്കുന്നതോടു കൂടി കോവിഡ് രോഗം പിന്നെ വരില്ല എന്നും ഉള്ള വോയിസ് ക്ലിപ്പ് കറങ്ങി സോഷ്യൽ മീഡിയ വഴി ഇതിനോടകം പലർക്കും കിട്ടി കാണും.എന്നാൽ ഇത് തികച്ചും തെറ്റായ വോയിസ് ക്ലിപ്പ് ആണ്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അഥാവാ ICMR പുറത്തു് വിടുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാൻ പാടുള്ളു.മറ്റു സോഷ്യൽ മീഡിയ വഴി വരുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുത്.icmr ഈ മരുന്ന് നിർദേശിക്കുന്നത് 2 തരം ആളുകൾക്കാണ് രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് സംശയിക്കുകയോ,കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകരോ ആയിട്ടുള്ളവർക്കോ രോഗ ലക്ഷണം ഇല്ല എങ്കിൽ അവർക്ക് ഇത് നൽകാറുണ്ട്.

രണ്ടാമത്തെ വിഭാഗം എന്നത് രോഗ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗിയുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഇത് നൽകാറുണ്ട്.ഇ രണ്ടു വിഭാഗങ്ങൾക്ക് മാത്രമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളിക നൽകേണ്ടത്.കൂടുതൽ വിവരങ്ങൾ അടങ്ങുന്ന ഇൻഫോ ക്ലിനിക് ന്റെ ലിങ്ക്. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ഡോക്റ്ററുടെ വീഡിയോ പൂർണമായും കാണുക.ഡോക്റ്ററുടെ പോസ്റ്റും വീഡിയോയും ചുവടെ വായിക്കാം.