5 മിനുട്ടിൽ കൊറോണ ടെസ്റ്റ് റിസൾട്,ആശ്വാസമായി കണ്ടുപിടിത്തം

കോവിഡ് 19 ലോകമാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം സർക്കാർ നിർദ്ദേശങ്ങളും പാലിച്ചു മാത്രമേ ഈ മഹാമാരിയെ നേരിടാൻ സാധിക്കുകയുള്ളൂ. ലോകത്താകെ ഈ മഹാമാരിയെ പ്രതിരോധിക്കാനായി നിരവധി പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും,ആരോഗ്യപ്രവർത്തകരുമെല്ലാം ഇതിനെ തുരത്താനുള്ള കണ്ടുപിടിത്തങ്ങളിൽ വ്യപൃതരായിരിക്കികയാണ്. ചില കോണുകളിൽ നിന്നും നല്ല വാർത്തകൾ കേൾക്കുന്നുമുണ്ട്. വാക്സിനുകളുടെ പരീക്ഷണവും,മരുന്നുകളുടെ പരീക്ഷണവും ഒക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്.അത്തരത്തിൽ ഉള്ള ശുഭകരമായ വാർത്തയാണ് ഇവിടെ പറയുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ മണിക്കൂറുകൾ കോവിഡ് പരിശോധനക്കായി ആവശ്യമാണ്. എന്നാൽ 5 മിനുട്ടിൽ കോവിഡ് പോസ്റ്റിവ് റിസൾട് നൽകാൻ സാധിക്കുന്ന കണ്ടുപിടിത്തം നടത്തിയതായി ഫോർബ്സ് മാഗസിൻ അവരുടെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു. അമേരിക്കയിലുള്ള ABBOTT എന്ന കമ്പനി ആണ് ഇത്തരത്തിലുള്ള ടെസ്റ്റിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്മെന്റിന്റെ അനുമതി വാങ്ങിയിരിക്കുന്നത്. നെഗറ്റിവ് റിസൾട്ട് 13 മിനുട്ടിലും നൽകാൻ സാധിക്കും എന്നാണു ട്വീറ്റ് ഇൽ പറയുന്നത് .ഫോർബ്സ് ന്റെ വെബ്‌സൈറ്റിലും ഇതിനെ പറ്റി ഉള്ള വാർത്ത ലഭ്യമാണ്.

ഫോബ്‌സ് വെബ്‌സൈറ്റിൽ വന്ന വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം.ഫോർബിന്റെ ടട്വീറ്റ് വായിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണു്.ചുവടെ നൽകിയിരിക്കുന്ന ട്വീറ്റ് വായിക്കാം.ഇത്തരം വാർത്തകൾ നിങ്ങളുടെ പ്രിയപെട്ടവരിലേക്കെത്താനായി ഷെയർ ചെയ്യൂ .അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.