കൊറോണ ബാധിച്ചവരിൽ ലക്ഷണം കാണിക്കാത്ത രോഗികളെ തിരിച്ചറിയാമോ?

കൊറോണ ലോകം മുഴുവനും താണ്ഡവം ആടി കൊണ്ടിരിക്കുകയാണ്.ഭയത്തെ കാൾ ജാഗ്രത ആണ് ഈ അവസരത്തിൽ വേണ്ടത്. ഈ സമയത്തു സർക്കാരും ആരോഗ്യവകുപ്പും മുന്നോട് വെക്കുന്ന നിദേശങ്ങൾ പാലിച്ചു വീട്ടിലിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ്.കൊറോണ ബാധിച്ച ഒരാളെ എങ്ങനെ തിരിച്ചറിയാം എന്ന ഡോക്റ്റർ രാജേഷ് കുമാറിന്റെ വീഡിയോ ആണ് ഇവിടെ നൽകുന്നത്.പത്തനംതിട്ട ജില്ലാ കലക്‌ടർ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി യാതൊരുവിധ ലക്ഷണവും കാണിക്കാതെ തന്നെ ഒരാൾ കോവിഡ് പോസിറ്റിവ് റിസൾട് കാണിച്ചു എന്ന്.ഒരു ലക്ഷണവും കാണിക്കാതെ തന്നെ കോവിഡ് 19 പോസിറ്റിവ് കാണാം എന്ന സാധ്യത നിലനിൽക്കുന്നുണ്ട്.

ഇന്ന് ലോകത്തു നിലവിലുള്ള പഠനം അനുസരിച്ചു കോവിഡ് വൈറസ് രോഗം ശരീരത്തിൽ ഉള്ളവരിൽ 30.8 ശതമാനം ആൾക്കാർക്ക് അഥവാ 3/1 ആളുകൾക്ക് രോഗ ലക്ഷണം കാണിക്കാറില്ല എന്നാണ്.ഇതിനു രണ്ടു കാര്യങ്ങളാണ് ഉള്ളത്.സാധാരണ ശരീരത്തിൽ കയറുന്ന കോവിഡ് വൈറസ് രണ്ടു മുതൽ പതിനാലു ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ കാണിക്കുന്നതാണ്.ഇതിനെ ഇൻകുബേഷൻ പീരീഡ് എന്നാണ് പറയുന്നത്.എന്നാൽ ചിലരിൽ ഇൻകുബേഷൻ പീരീഡ് 21 ദിവസം വരെ എടുക്കുന്നതായി കണ്ടു വരുന്നുണ്ട്.അങ്ങനെ ഉള്ളവരിൽ ലക്ഷണം കാണിക്കാൻ സാധ്യത കുറവാണ്.

എന്നാൽ ചിലരിൽ രോഗപ്രതിരോധ ശേഷി ശക്തമായതിനാലും തുടക്ക സമയങ്ങളിൽ ലക്ഷങ്ങൾ കാണില്ല,വൈറസ് ശരീരത്തു കേറിയാൽ കാണുന്ന പനി,വരണ്ട ചുമ,ശ്വാസംമുട്ട്,എന്നീ ലക്ഷങ്ങൾ ഉള്ളവരിൽ ആണ് കൊറോണ ബാധ സാധാരണ ഗതിയിൽ സംശയിക്കുന്നത്.എന്നാൽ ചിലരിൽ സ്ഥിതി വ്യത്യസ്തമാണ്.അത് എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നാക്കിയിരിക്കുന്ന ഡോക്ക്റ്റർ രാജേഷ് കുമാറിന്റെ വീഡിയോ കാണാം.നിങ്ങളുടെ പ്രയപെട്ടവരിലേക്കു ഷെയർചെയ്യാൻ മറക്കരുതേ