കൊവിഡ്- 19 വാക്സിനേഷനു വേണ്ടി എങ്ങനെ രജിസ്റ്റർ ചെയ്യാം.

കൊവിഡ് – 19 മഹാമാരിക്കെതിരായ കുത്തിവെയ്പ്പ് യഞ്ജം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ജനുവരി 16നാണ് ഇന്ത്യയിൽ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, കൊവിഡ് മുന്നണി പോരാളികൾക്കും മാത്രമാണ് വിതരണം ചെയ്തിരുന്നത്.

എന്നാൽ മാർച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ട വാക്സിനേഷൻ 60 വയസിനു മുകളിലുള്ളവർക്കും, 45 വയസിൽ കൂടുതൽ പ്രായമുള്ള ഏന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 27 കോടിയോളം പേർക്കാണ് രണ്ടാംഘട്ട വാക്സിനേഷൻ കൊടുക്കാൻ നമ്മുടെ രാജ്യം ഒരുങ്ങിയിരിക്കുന്നത്. രണ്ടാം ഘട്ട വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.

അതിനായി ഓൺലൈൻ സേവനം ലഭ്യമാണ്. ആദ്യം തന്നെ https://www.cowin.gov.in/home എന്ന വെബ് സൈറ്റിൽ പ്രവേശിക്കുക. അപ്പോൾ അതിനു താഴെയായി Register yourself എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആ ഓപ്ഷൻ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ മൊബൈൽ നമ്പർ ആവശ്യപ്പെടും.

അവിടെ നമ്മുടെ മൊബൈൽ നമ്പർ നൽകുക. അപ്പോൾ ആ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരുന്നതായിരിക്കും. അത് അവിടെ നൽകിയ ശേഷം അടുത്ത ഓപ്ഷൻ ഐഡി പ്രൂഫിനാണ് ആവശ്യപ്പെടുന്നത്. അവിടെ ആധാർ കാർഡോ, ഡ്രൈവിംങ് ലൈസൻസോ, പാൻകാർഡോ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക.

പിന്നീട് അടുത്ത ഓപ്ഷനിൽ വാക്സിനേഷൻ നടത്തേണ്ട തീയ്യതിയും, ഏത് ഹോസ്പിറ്റലിലാണ് എന്നതും തെരഞ്ഞെടുക്കുക. ഇങ്ങനെ നിങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ അറിയാത്തവർക്ക് ഗ്രാമങ്ങളിലെ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. പലരും ഈ വിവരം അറിയാത്തവർ ഉണ്ടാവും. എല്ലാവരിലും ഈ വാർത്ത എത്തിക്കാൻ ശ്രമിക്കുക.

Leave a Reply