കോവിഡ് വാക്സിൻ സൈഡ് ഇഫക്ടുകൾ എന്തെല്ലാം.

നമ്മുടെ രാജ്യത്ത് കൊറോണ വൈറസ് പിടിപെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോൾ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ വിതരണം തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടങ്ങളിൽ ജനുവരി മുതൽ ആരംഭിച്ചപ്പോൾ ആരോഗ്യ പ്രവർത്തർക്കും മറ്റ് സോഷ്യൽ വർക്കേഴ്സർക്കുമാണ് വിതരണം ചെയ്തിരുന്നത്. ശേഷം മാർച്ച് ഒന്നു മുതൽ 60 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് രണ്ട് തരത്തിലുള്ള വാക്സിനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. കോവിഷീൽഡ് വാക്സിൻ, കൊവാക്സിൻ എന്നിവയാണത്. നമ്മുടെ ശരീരത്തിൽ ഒരു വൈറസ് എത്തിക്കഴിഞ്ഞാൽ ആ വൈറസിനെ നമ്മുടെ ശരീരം ആൻ്റിബോഡി പുറപ്പെടുവിക്കും. ഈ ആൻറിബോഡി ഉണ്ടാക്കുന്നത് നമ്മുടെ പ്രതിരോധ കോശങ്ങളാണ്. ഈ ആൻ്റിബോഡികളാണ് വീണ്ടും വൈറസ് വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നത്.

ഇങ്ങനെ നിർവ്വീര്യമാക്കപ്പെട്ട വൈറസിനെ നമ്മുടെ ശരീരത്തിൽ കടത്തിവിടുമ്പോൾ ദോഷം ചെയ്യാതെ ശരീരത്തിൽ ആൻ്റിബോഡി ഉണ്ടാക്കുന്നു. ഇങ്ങനെയാണ് വാക്സി നിൽ ചെയ്യുന്നത്. ഈ രണ്ട് വാക്സിൻ എടുത്താലും ആർക്കും വലിയ അപകടം വന്നതായി കണ്ടിട്ടില്ല. ഒരു വാക്സിൻ എടുത്താൽ ഉണ്ടാവുന്ന സൈഡ് ഇഫക്ടുകൾ പോലെ തന്നെ കൊറോണ വാക്സിനെടുത്താൽ പ്രധാനമായും ചിലർക്ക് ഈ ഏഴ് ലക്ഷണങ്ങൾ കണ്ടെന്നു വരാം.

ക്ഷീണം, തലവേദന, ബോഡി പെയ്ൻ, തലകറക്കം, ചിലപ്പോൾ ഉറക്കക്കുറവ്, ഛർദ്ദി വരുന്ന പോലെ, ചിലർക്ക് ലൂസ് മോഷൻ ഇങ്ങനെ ഏതെങ്കിലും ലക്ഷണം കണ്ടെന്നു വരാം. എന്നാൽ ഒരു ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുന്നത്. വാക്സിൻ എടുക്കാൻ പാടില്ലാത്തവർ ആരൊക്കെയാണ് പ്രധാനമായും പറയുന്നത് ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാർ, പതിനെട്ട് വയസ്സിൽ കുറഞ്ഞ കുട്ടികൾ എന്നിവരാണ്. ഇതു വരെ ഇവർക്ക് വാക്സിൻ കൊടുത്തിട്ടുള്ള വേണ്ട പഠനങ്ങൾ വരാത്തതു കൊണ്ടു മാത്രമാണ്.

കൂടാതെ ചിലർക്ക് വാക്സിനെടുക്കുമ്പോൾ ബോധം പോവുക, കഠിനമായ ശ്വാസംമുട്ടൽ ഉണ്ടാവുന്നവർക്കൊക്കെ ഈ വാക്സിൻ ഇപ്പോൾ എടുക്കേണ്ടതില്ല. അതുപോലെ വലിയ രോഗങ്ങൾക്ക് മരുന്ന് കുടിക്കുന്നവർ അതായത് കാൻസർ, പ്രമേഹം, ബിപി, ഹൃദ്യോഗത്തിന് മരുന്ന് കഴിക്കുന്നവർ, തുടങ്ങിയവർക്കൊക്കെ ഈ കൊറോണ വൈറസിൻ്റെ വാക്സിനെടുക്കാവുന്നതാണ്. എന്നാൽ ചിലർ മറ്റെന്തെങ്കിലും വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ അവർ 14 ദിവസം കഴിഞ്ഞ് എടുക്കുക. കൊറോണ വൈറസ് വന്നു പോയവരാണെങ്കിൽ പെട്ടെന്ന് പോയി എടുക്കേണ്ടതില്ല, എന്നാൽ ഈ വൈറസ് ബാധിച്ച് വലിയ ബുദ്ധിമുട്ട് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടൊക്കെ വന്നവർ രണ്ട് മാസം കഴിഞ്ഞ് ഈ വാക്സിൻ എടുത്താൽ മതി.

ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെയുള്ള വൈറസിനെതിരെയും ഈ വാക്സിൻ ഫലപ്രദമാണ്. ചിലർക്ക് വാക്സിൻ എടുത്ത് കഴിഞ്ഞ് ചിലർക്ക് പോസറ്റീവ് ആവുന്നുണ്ട്. അത് നമ്മുടെ ശരീരത്തിൽ വൈറസ് കയറിയതിനു ശേഷം വാക്സിൻ എടുക്കുമ്പോഴാണ്. വാക്സിൻ എടുത്ത് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞാലേ ഇതിൻ്റെ ഫലം ലഭിക്കുകയുള്ളൂ. ഇപ്പോൾ നിലവിലുള്ള രണ്ട് വാക്സിനിൽ ആദ്യം എടുത്ത വാക്സിൻ വേണം 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും എടുക്കാൻ. വാക്സിൻ എടുക്കാൻ പോയാൽ നിങ്ങൾക്ക് എന്തൊക്കെ അസുഖമുണ്ടെന്നും, ഏതൊക്കെ മരുന്ന് കഴിക്കുന്നുണ്ടെന്നും ഡോക്ടറോട് പറയേണ്ടതാണ്. വാക്സിൻ എടുത്ത ശേഷം അര മണിക്കൂർ അവിടെ തന്നെ ഇരിക്കുക.

ഭക്ഷണത്തിൽ വാക്സിനെടുത്ത മൂന്നു ദിവസം പച്ചക്കറികളും, പഴങ്ങളും കൂടുതൽ കഴിക്കുക. അതുപോലെ വെള്ളം 15 ഗ്ലാ സെങ്കിലും കുടിക്കുക. വാക്സിനെടുത്ത വർ മദ്യപാനവും, പുകവലിയും ഒഴിവാക്കുക. ഏപ്രിൽ 1 മുതൽ 45 ന് ശേഷമുള്ളവർക്ക് വാക്സിൻ ലഭ്യമാവും. അതിനാൽ വാക്സിൻ എടുക്കാൻ പാടില്ലാത്തവർ ഒഴിച്ച് ബാക്കി എല്ലാവരും വാക്സിൻ എടുക്കണമെന്നാണ് ഡോക്ടർ രാജേഷ് കുമാർ താഴെ കൊടുത്ത വീഡിയോ വഴി വ്യക്തമാക്കുന്നത്.

Leave a Reply