കോവിഡ് വാക്സിൻ ആർക്കൊക്കെ എടുക്കാൻ പാടില്ല.

ഇന്ത്യയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ രാജ്യത്ത് ഇപ്പോൾ രണ്ട് വാക്സിനുകളാണ് ഉള്ളത്. ഒന്ന് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും, അസ്ട്രസെനക്കയും ചേർന്ന് പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് ആണ്.

ഇത് ചഡോക്സ് 1 എന്ന പേരിലാണ് യു.കെയിൽ പറയുന്നത്. രണ്ടാമത്തേത് ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ ആണ്. മനുഷ്യരിൽ മൂന്നു ട്രയലും കഴിഞ്ഞത് കോവിഷീൽഡിലാണ്. കോവാക്സിൻ ഫെയ്സ് ത്രീ ട്രയൽ പൂർത്തിയായിട്ടില്ല. മനുഷ്യരിൽ നടന്ന പഠനത്തിൻ്റെ അവസാന റിപ്പോർട്ട് വരാനിരിക്കുകയാണ്. ഈ രണ്ട് വാക്സിനിലിൽ ഏത് വാക്സിനെടുത്താലും അരമണിക്കൂർ കാത്തു നിൽക്കണം.

ഈ വാക്സിൻ എടുത്ത് കഴിഞ്ഞാൽ വേറെ ഏതെങ്കിലും (ചിക്കൻപോക്സിൻ്റെയോ)വാക്സിൻ നിങ്ങൾക്ക് എടുക്കണമെങ്കിൽ 14 ദിവസം കഴിഞ്ഞ് മാത്രം എടുക്കുക. നിങ്ങൾ ആദ്യം എടുക്കുന്ന വാക്സിൻ കോവിഷീൽഡാണെങ്കിൽ അത് തന്നെ അടുത്ത ഡോസും എടുക്കണം. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസം മുതൽ 28 ദിവസം ആവുമ്പോഴാണ് പ്രതിരോധശേഷി വരികയുള്ളൂ.

അതിനാൽ മാസ്ക് ധരിക്കുന്നതും, കൈകൾ അണുവിമുക്തമാക്കുന്നതും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇനി ആരൊക്കെ എടുക്കാൻ പാടില്ല എന്നു നോക്കാം. സിവിയർ അനഫോൾട്ടിക് റിയാക്ഷൻ ഉള്ളവർ. അതായത് ചിലർക്ക് കൊഞ്ച് കഴിച്ചാലൊക്കെ ചൊറിച്ചിലൊക്കെ ഉണ്ടാവുന്നത് അലർജിയാണ് എന്നാൽ ബ്ലഡ് പ്രഷർ കുറയുക, തല കറങ്ങി വീഴുക, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ട് മൂലം ആശുപത്രിയിൽ പോവേണ്ടി വന്നവർ, മരുന്നു കഴിച്ചാലോ, മുൻപ് വേറെ വാക്സിനെടുത്തപ്പോഴോ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ ഈ വാക്സിൻ ഇപ്പോൾ എടുക്കാൻ പാടില്ല.

18 വയസിന് താഴെയുള്ളവർക്കുള്ള പഠന റിപ്പോർട്ട് വരാത്തതിനാൽ അവരും ഇപ്പോൾ വാക്സിൻ എടുക്കാൻ പാടില്ല. അതുപോലെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരുടെയും പഠന റിപ്പോർട്ട് വരാത്തതിനാൽ അവരും ഇപ്പോൾ വാക്സിൻ എടുക്കാൻ പാടില്ല. കൊവിഡിൻ്റെ ലക്ഷണങ്ങൾ വളരെ കൂടുതൽ ഉള്ളവരും, കൊവിഡിന് വേണ്ടി പ്ലാസ്മാ തെറാപ്പിയോ, മോണോക്ലോണൽ ആൻ്റിബോഡിയോ എടുത്തവരും, ഏതെങ്കിലും അവസ്ഥയിൽ ഹോസ്പിറ്റലിൽ ഐ സി യുവിയിലും മറ്റും കിടന്നവരൊക്കെ ഒരു മാസം മുതൽ രണ്ടു മാസം കഴിഞ്ഞ് വാക്സിനെടുക്കുക. അതുപോലെ പ്രമേഹം, രക്തസമ്മർദ്ദമുള്ളവർ കൺട്രോളിൽ കൊണ്ടുവന്ന് വേണം വാക്സിനെടുക്കാൻ പോവാൻ.

പിന്നെ ഹാർട്ടിന് പ്രോബ്ളം ഉള്ളവരൊക്കെ ഡോക്ടറോട് പ്രത്യേകം പറഞ്ഞിട്ട് വേണം വാക്സിനെടുക്കാൻ. അതുപോലെ എച്ച് ഐ വി തുടങ്ങിയ ഉള്ളിവരും ഡോക്ടറോട് പറയേണ്ടതാണ്. ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക സ്തംഭനമുണ്ടായവർ, പൊണ്ണതടി ഉള്ളവർ, അമിത രക്ത സ്തംഭനമുള്ളവർ, തൈറോയിഡ് ഉള്ളവർ, ഇമ്യൂണോ എഫിഷ്യൻസി ഉള്ളവർ, കാൻസർ ഉളളവർ, സ്ട്രോക്ക് ഉളളവർക്കൊക്കെ വാക്സിൻ എടുക്കാവുന്നതാണ്. ഈ വാക്സിൻ എടുത്തവർക്ക് പനി, വാക്സിിനെടുത്തിടത്ത് വേദന, തലവേദന, ഓക്കാനം, ശരീരവേദന തുടങ്ങിയ സൈഡ് ഇഫക്ടാണ് ഉണ്ടാവുക.ഇത് ഭയക്കേണ്ടതില്ല. അതു കൊണ്ട് എല്ലാവരും കൊവിഡിനെതിരായ വാക്സിൻ എടുക്കുക. ഡോക്ടർ ഡാനിഷ് സലിം വിവരിക്കുന്ന കാര്യങ്ങൾ നമുക്ക് താഴെ കൊടുത്ത വീഡിയോ വഴി കേട്ട് നോക്കാം.

Leave a Reply