സിസേറിയനു ശേഷം സുഖപ്രസവം നടത്താമോ? ഈ വിഷയത്തെക്കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കാം

ഗർഭിണി ആയതു മുതൽ ഓരോ അമ്മയും ആഗ്രഹിക്കുന്നതാണ് സുഖപ്രസവം. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സിസേറിയനാണ്. ഇതിൽ പകുതിയും എമർജൻസിയായി ചെയ്യുന്നതാണ്. എന്നാൽ അടുത്ത ഡെലിവറി സിസേറിയനാകുമോ അല്ലെങ്കിൽ സുഖപ്രസവമാവുമോ എന്നത് ഓരോരുത്തർക്കും സംശയമാണ്.

ആദ്യ പ്രസവത്തിൽ എന്ത് കാരണം കൊണ്ടാണ് സിസേറിയൻ ചെയ്യേണ്ടി വന്നത് എന്നത് പ്രധാനമാണ്. ആദ്യം സിസേറിയൻ ചെയ്തത് കുട്ടി ഊര തിരിഞ്ഞ് കിടന്നതോ, കുട്ടിയുടെ ഹൃദയമിടിപ്പിലുള്ള വ്യത്യാസമോ ആണെങ്കിൽ രണ്ടാം തവണ സുഖപ്രസവം തിരഞ്ഞെടുക്കുന്നതിൽ പ്രശ്നമില്ല.

എന്നാൽ അമ്മയുടെ ഇടുപ്പെല്ലിൻ്റെ എന്തെങ്കിലും ബുദ്ധിമുട്ടോ, ഗർഭപാത്രത്തിൻ്റെ വികസനം ശരിയായ രീതിയിൽ അല്ലാത്തതോ കാരണം മൂലമാണെങ്കിൽ ഇനി ഒരു സുഖപ്രസവം സാധ്യമല്ല. കൂടാതെ മുൻപ് എത്ര സിസേറിയൻ ചെയ്തു എന്നുള്ളത് പ്രധാനമാണ്. രണ്ടിൽ കൂടുതൽ സിസേറിയൻ ചെയ്തവർക്ക് പിന്നെ സുഖപ്രസവം സാധ്യമല്ല. സിസേറിയൻ സമയത്ത് യൂട്രസിൽ ഇട്ടിരിക്കുന്ന മുറിവ് പ്രധാനമാണ്. പൊതുവെ താഴെയും വിലങ്ങനെയുമായാണ് യൂട്രസിൽ കീറുന്നത്. എന്നാൽ എമർജൻസിയായിട്ടാണ് സിസേറിയൻ ചെയ്യുന്നതെങ്കിൽ യൂട്രസിൻ്റെ മുകളിലും കുത്തനെയുമാണ് .

ഇങ്ങനെ വരുമ്പോൾ അടുത്തത് സുഖപ്രസവം സാധ്യമല്ല. അതുപോലെ സിസേറിയൻ ചെയ്ത സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായ വർക്കും, സിസേറിയൻ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടായവർ, രക്തം കയറ്റേണ്ടി വന്നവർ, യൂട്രസിൻ്റെ തുന്നിന് പഴുപ്പുണ്ടായവർക്കൊക്കെ സുഖപ്രസവം സാധ്യമല്ല. അതുപോലെ പ്രമേഹം, ബി.പി അധികമായവർ, ഇരട്ട കുട്ടികൾ ഇതൊന്നും കൊണ്ട് മാത്രം അടുത്ത തവണയും സിസേറിയൻ ആവണമെന്നില്ല.

എന്നാൽ വളരെ ശ്രദ്ധയോടു കൂടിയാണ് ഡോക്ടർമാർ ഇവരുടെ ഡെലിവറി നടത്തുന്നത്. ഇങ്ങനെയുള്ളവർക്ക് വേദന വന്ന് സുഖപ്രസവം നടത്തുന്നതാണ് നല്ലത്. സിസേറിയനു ശേഷം സുഖപ്രസവം ആർക്കൊക്കെ സാധ്യമാണെന്ന് ഡോക്ടർ സംഗീത താഴെ കൊടുത്ത വീഡിയോയിലൂടെ വിശദീകരിക്കുന്നു.

Leave a Reply