ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് മാസം തികയാതെയുള്ള പ്രസവം. 40 ആഴ്ച ആണ് മനുഷ്യൻ്റെ ഗർഭകാലം എന്നു പറയുന്നത്. എന്നാൽ ചിലപ്പോൾ 37 ആഴ്ചയ്ക്കു മുമ്പ് ജനിക്കുകയാണ് ഇന്ന് പല കുട്ടികളും. അപ്പോൾ അങ്ങനെയുള്ള കുട്ടികളാണ് മൂപ്പെത്താത്ത കുട്ടികൾ.
ഇങ്ങനെ മൂപ്പെത്താതെ ജനിക്കുന്നത് ചിലപ്പോൾ അമ്മമാർക്ക് ഉണ്ടാവുന്ന പല ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിൻ്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ വേണ്ടി ഇങ്ങനെ പ്രിമേച്വർ ഡെലിവറി നടത്തേണ്ടി വരുന്നുണ്ട്. അപ്പോൾ ഇങ്ങനെ പുറത്തു വരുന്ന കുട്ടികൾക്ക് വളർച്ച കുറവ് തീർച്ചയായും ഉണ്ടാവും. അപ്പോൾ ഡോക്ടർമാർ അച്ഛനമ്മമാരെ കൗൺസിലിംങ് ചെയ്യാറുണ്ട്.
ഏഴു മാസത്തിലൊക്കെ വരുന്ന കുട്ടികളുടെ അവയവങ്ങൾക്ക് ശരിയായ വളർച്ച ഇല്ലാത്തതിനാൽ കുഞ്ഞിനെ തീർച്ചയായും NICU ൽ കിടത്തുന്നതായിരിക്കും. രണ്ടു മൂന്നാഴ്ച വരെ ചിലപ്പോൾ കുഞ്ഞിനെ ഇങ്ങനെ കിടത്തേണ്ടി വരും. വീണ്ടും കുട്ടിക്ക് എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചിലപ്പോൾ രണ്ടു മാസം വരെ ഇങ്ങനെ കിടത്തേണ്ടി വരാറുണ്ട്.
ഇങ്ങനെയുളള കുട്ടികൾക്ക് ദഹനപ്രക്രിയ വളരെ ലളിതമായിരിക്കും. അതിനാൽ അമ്മയുടെ മുലപ്പാൽ വലിച്ചു കുടിക്കാൻ സാധിക്കില്ല. അപ്പോൾ ട്യൂബ് വഴി കൊടുക്കുകയാണ് ചെയ്യുക. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ എല്ലാ അവയവങ്ങളും വളർച്ച എത്താത്ത അവസ്ഥയിലായിരിക്കും.
എല്ലാ കുട്ടികളും വ്യത്യസ്തരായതിനാൽ ചില കുട്ടികൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വരാം. അങ്ങനെ ബുദ്ധിമുട്ടുന്ന കുട്ടികളെ വെൻ്റിലേറ്ററിൽ കിടത്തേണ്ടതായി വരാറുണ്ട്. അതുപോലെ ചില കുട്ടികൾ ജനിച്ചയുടൻ കരയാറില്ല. ഇങ്ങനെ വരുമ്പോൾ തലയിൽ ചെറിയ സ്കാനിങ്ങുകൾ നടത്തേണ്ടതായി വരാറുണ്ട്.ഇത്തരം കുട്ടികൾക്ക് കണ്ണിൻ്റെ പ്രവർത്തനം കൃത്യമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.
അതിനു വേണ്ടി ROP സ്ക്രീനിംങ് ചെയ്യേണ്ടതുണ്ട്. അത് കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് തൂക്കം വളരെ കുറവായിരിക്കും. അതിനാൽ പ്രതിരോധശേഷിയും കുറവായിരിക്കും. ഇങ്ങനെ വരുമ്പോൾ ആശുപത്രി വിട്ട് വീട്ടിൽ എത്തിയാൽ അധികം ആരെയും സന്ദർശനം നടത്താൻ അനുവദിക്കരുത്.കാരണം പെട്ടെന്ന് തന്നെ ഇത്തരം കുട്ടികൾക്ക് അസുഖം വന്നു ചേരാൻ സാധ്യതയുണ്ട്. എപ്പോഴും ചൂടോടെ പൊത്തി പൊതിഞ്ഞു കിടത്തണം.
കുട്ടിയുടെ തൂക്കം ഒരു രണ്ടര കിലോ ആവുന്നതു വരെ. കൂടാതെ ഡോക്ടർ നൽകുന്ന ഓരോ വിറ്റാമിൻ മരുന്നുകളും കൃത്യമായി നൽകേണ്ടതും അത്യാവശ്യമാണ്. മാസം തികയാതെയുള്ള പ്രസവം എന്നതിനെ കുറിച്ച്ഡോക്ടർ സൗമ്യ സരിൻ പറയുന്നത് കേട്ട് നോക്കു.