നിങ്ങളെ വിഷാദം വേട്ടയാടുന്നുണ്ടോ. എങ്കിൽ ഈ കാര്യങ്ങൾ മനസിലാക്കുക.

ആധുനിക മനുഷ്യൻ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിഷാദ രോഗം. കാണുമ്പോൾ ഒരു പ്രശ്നവും തോന്നില്ലെങ്കിലും മനസിൻ്റെ ഉള്ളിലാണ് ഈ ഒരു അവസ്ഥ ഉണ്ടാവുന്നത്. അതിനാൽ പലർക്കും ഇതിനുള്ള വേണ്ട പരിചരണം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്.

എല്ലാ കാര്യത്തിലും ആക്ടീവായിരുന്ന ഒരു വ്യക്തിയുടെ ജീവിതശൈലിയിൽ വലിയ മാറ്റം കാണുക. ചിരിച്ചു കളിച്ചിരുന്ന ഒരാൾ മൂകമായി ഇരിക്കുക, ടി വി കാണുന്ന ആൾ ടി വി കാണുന്നത് ഒഴിവാക്കുക, അതുപോലെ ദിവസേന കുളിക്കുകയൊക്കെ ചെയ്യുന്ന ആൾ ഒന്നും ചെയ്യാൻ താത്പര്യമില്ലാത്ത അവസ്ഥ.

അതുപോലെ എല്ലാം നെഗറ്റീവായി ചിന്തിക്കുക തുടങ്ങി അനവധി കാര്യങ്ങൾ കാണാം. എന്നാൽ ഇവർ മറ്റ് ചില ലക്ഷണങ്ങളുമായാണ് ഡോക്ടറുടെ അടുത്ത് പ്രവേശിക്കുന്നത്. തലവേദന, നെഞ്ച് വേദന തുടങ്ങിയ അവസ്ഥ പറഞ്ഞ് മറ്റുള്ള ഡോക്ടർമാരുടെ അടുത്ത് ചികിത്സ തേടി പോവും.

എന്നാൽ ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ തീർച്ചയായും മാനസിക രോഗവിദഗ്ദനെയാണ് കാണേണ്ടത്. വേണ്ട സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ പിന്നീട് അത് ആത്മഹത്യയിലേക്കാണ് കടക്കുക. അതിനാൽ മറ്റുള്ളവർ എന്തു കരുതും എന്ന് ചിന്തിക്കാതെ പെട്ടെന്ന് തന്നെ ചികിത്സ ലഭ്യമാക്കേണ്ടതാണ്. നമ്മുടെ ഇടയിൽ ഇങ്ങനെ ഉള്ളവർ ഉണ്ടാവാം.

അപ്പോൾ നാം അവരെ കൂടുതൽ സ്നേഹിച്ചും, അവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കാനും, അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തും അവരെ സംരക്ഷിക്കാം. എന്നാൽ ഇതു പോലെ മാത്രം ചെയ്താൽ പോര.

അവരെ തീർച്ചയായും സൈക്കാർട്ടിസ്റ്റിനെ കാണിച്ച് അവരുടെ അവസ്ഥ മാറ്റിയെടുത്ത് ശരിയായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാം. അതിനാൽ ആരും അറിയരുതെന്ന് കരുതി ഡോക്ടറെ കാണിക്കാതെ നിന്നാൽ വലിയ പ്രശ്നം നേരിടേണ്ടി വരും. അതിനാൽ ഡോക്ടർ പറയുന്ന കാര്യങ്ങൾ കേട്ടു നോക്കു.

Leave a Reply