പ്രമേഹരോഗികൾക്ക് കാഴ്ച കുറയാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് കണ്ണ്. കണ്ണുണ്ടായിട്ട് കാര്യമില്ലല്ലോ അതിന് കാഴ്ച ഉണ്ടാവുമ്പോഴാണ് നമുക്ക് എല്ലാ കാഴ്ചകളും കണ്ട് ആസ്വദിക്കാൻ കഴിയുന്നത്. എന്നാൽ പലർക്കും പ്രമേഹം കാരണം കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ കണ്ടു വരുന്നുണ്ട്.

ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗമായി മാറിയിരിക്കുകയാണ് പ്രമേഹം. ഡയബറ്റിക് റെറ്റിനോപ്പതി ആണ് പ്രമേഹരോഗികൾക്ക് കാഴ്ച നഷ്ടപ്പെടാൻ കാരണം. ഡയബറ്റിക് റെറ്റിനോപ്പതിയെ കുറിച്ച് പലർക്കും അറിയില്ല. പ്രമേഹം ബാധിച്ച് കഴിഞ്ഞാൽ അഞ്ചാറ് വർഷം കഴിയുമ്പോൾ കണ്ണിനെ ബാധിക്കാൻ തുടങ്ങും.

ഇങ്ങനെ കണ്ണിൽ ഒരു പ്രശ്നം കാണിക്കാതെ അഞ്ചാറ് വർഷം നിൽക്കുമ്പോൾ കണ്ണിൻ്റെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെടുന്നതായി കാണാം. എന്നാൽ ഇത് ടെസ്റ്റ് വഴി കണ്ടെത്താൻ സാധിക്കും. അത് വഴി കണ്ണിന് ഇങ്ങനെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവില്ല.പ്രമേഹരോഗികൾക്ക് കണ്ണ് പരിശോധിക്കാൻ പറഞ്ഞാൽ കണ്ണട ചെക്ക് ചെയ്ത് മടങ്ങിവരും.

കണ്ണിന് കാഴ്ചക്കുറവ് വരുമ്പോഴാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ പല ട്രീറ്റ്മെൻറുകൾ ഉണ്ടെങ്കിലും ചെറിയ കാഴ്ച കുറവ് തീർച്ചയായും ഉണ്ടാവും. അതിനാൽ നമ്മുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ പ്രമേഹരോഗികൾ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ പ്രകാശ് പറയുന്ന വിശദ വിവരങ്ങൾ ഈ വീഡിയോ വഴി കേട്ട് നോക്കു.

Leave a Reply