പ്രമേഹരോഗികളുടെ ഭക്ഷണക്രമം എങ്ങനെയാവണമെന്ന് നോക്കാം.

നമ്മുടെ രാജ്യത്ത് 73 ദശലക്ഷത്തോളം പേർ പ്രമേഹരോഗികളാണ്. ഇനി വരുന്ന വർഷങ്ങൾ ഇതിൻ്റെ ഇരട്ടിയാവുമെന്നാണ് പൊതുവെ പറഞ്ഞു വരുന്നത്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാംശങ്ങൾ മനസിലാക്കി അത്തരം ആഹാരങ്ങൾ കഴിക്കുക. അപ്പോൾ അത്തരം ഭക്ഷണങ്ങൾ എങ്ങനെ കഴിക്കണമെന്ന് നോക്കാം.

ഒരു പ്ലെയ്റ്റിൻ്റെ പകുതി ഭാഗം പച്ചക്കറികൾ കഴിക്കണം. കാൽ ഭാഗം പ്രോട്ടീൻ അടങ്ങിയ മുട്ടയോ, ചിക്കനോ, മത്സ്യമോ കഴിക്കാവുന്നതാണ്. ബാക്കി വരുന്ന കാൽ ഭാഗം ധാന്യങ്ങൾ കഴിക്കുക.കൂടാതെ 10 ശതമാനം പാലും പാൽ ഉത്പന്നങ്ങളോ,10 ശതമാനം പഴവർഗ്ഗങ്ങളും ഉൾപ്പെടുത്താം. അപ്പോൾ രാവിലെ കഴിക്കുന്ന പ്രാതലിൽ ഒരു പ്ലെയ്റ്റിൽ ഒരു ഭാഗം പച്ചക്കറിയും, ഒരു മുട്ടയുടെ വെള്ളയോ, ഒരു ദോശയോ കഴിക്കുക.

അതുപോലെ ഉച്ചഭക്ഷണത്തിൽ പകുതി ഭാഗം വേവിച്ചതും, പച്ചയുമായ പച്ചക്കറികൾ ഉൾപ്പെടുത്തുക. ഒരു ചപ്പാത്തിയോ, ഒരു കൈ പിടിചോറോ കഴിക്കുക. അതുപോലെ മത്സ്യമോ മറ്റ് നോൺ വെജ് ഉൾപ്പെടുത്താം. അതിൻ്റെ കൂടെ ഫ്രൂട്ട്സോ, മോരോ തൈരോ കഴിക്കാവുന്നതാണ്.

പ്രമേഹരോഗികൾ മൂന്നു നേരം കഴിക്കുന്നത് തവണകൾ കൂട്ടി കഴിക്കാവുന്നതാണ്. ഇങ്ങനെയുള്ള ഭക്ഷണക്രമം നാം ഓരോരുത്തരും സ്വീകരിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് ആശ്വാസം കണ്ടെത്താം.

Leave a Reply