സാധാരണ പണിയും കൊറോണ മൂലം ഉള്ള പനിയും തമ്മിലുള്ള വ്യത്യാസം

ശക്തമായ തലവേദനയോ, തൊണ്ടവേദനയോ, കടുത്തപനിയോ വരുമ്പോൾ സ്വാഭാവികമായും എല്ലാവരും ഇപ്പോഴുള്ള സാഹചര്യത്തിൽ ചിന്തിക്കുക കൊറോണയാകുമോ എന്നാണ്. എന്നാൽ കൊറോണയും സാധാരണ വരുന്ന വൈറൽ പനിയും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്.എല്ലാ വർഷവും മഞ്ഞു മാറി വെയിൽ വരുമ്പോൾ സാധാരണയായി കണ്ടു വരുന്ന പനിയാണ് വൈറൽ പനി അല്ലെങ്കിൽ ഫ്ലൂ എന്ന് പറയുന്നത്. ഇൻഫ്ലുവെൻസ വൈറസ് എന്ന രോഗാണു കാരണമാണ് ഈ പനി ഉണ്ടാകുന്നത്. ഇതിൻറെ ഇൻക്യൂബേഷൻ പീരിയഡ് എന്നു പറയുന്നത് 2 മുതൽ 3 ദിവസം വരെയാണ്.

7 മുതൽ 10 ദിവസം വരെ നീണ്ടു നിൽക്കുന്ന പനി, അസഹനീയമായ തലവേദന, ക്ഷീണം, ദേഹംവേദന, ചുമ എന്നിവയാണ് സാധാരണ കണ്ടുവരുന്ന വൈറൽ പനിയുടെ ലക്ഷണങ്ങൾ. ഇത്തരം പനിയിൽ ചുമ തുടങ്ങുന്നത് 2 മുതൽ 3 ദിവസം വരെ കഴിഞ്ഞതിനു ശേഷമാണു, കൂടുതലായും വരണ്ട ചുമയായിരിക്കുകയും ചെയ്യും. വരണ്ട ചുമയിൽ നിന്ന് മറ്റണുബാധയുമായി ബന്ധപ്പെട്ടുള്ള കഫത്തോടു കൂടിയ ചുമ ഉണ്ടാകാറില്ലെന്നു മാത്രമല്ല ന്യൂമോണിയ പോലുള്ള സങ്കീർണ്ണതകളും സാധാരണയായി ഫ്ലൂവിൽ കാണാറില്ല.

അതുപോലെ തന്നെ മറ്റവയവങ്ങളായ കിഡ്‌നിയെ ബാധിക്കുന്ന അക്യൂട്ട്റീനൽ ഫൈലുവർ, ഹൃദയത്തെ ബാധിക്കുന്ന മയോ കാർഡൈറ്റിസ് പോലുള്ള സങ്കീർണ്ണതകൾ സാധാരണ വൈറൽ പനിയിൽ വളരെ വിരളമായിട്ടു മാത്രമേ കണ്ടു വരുന്നുള്ളു.ശക്തമായ തലവേദന, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ് 19 രോഗത്തിൻറ്റെ ലക്ഷണങ്ങൾ. അതോടൊപ്പം ഈ ചുമ പെട്ടെന്ന് ശ്വാസ തടസ്സമായി മാറുകയും വൈറൽ ന്യുമോണിയയായി വളരെ പെട്ടെന്ന് തന്നെ മാറുകയും ചെയ്യുന്നു.

അതു പോലെ കോവിഡ് രോഗാണു നമ്മുടെ കിഡ്‌നിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാറുണ്ട്. പക്ഷെ കിഡ്നി രോഗാണുബാധയും, ശ്വാസതടസം വന്നു ന്യൂമോണിയ ഉണ്ടാകുന്ന സാഹചര്യവും സാധാരണ വൈറൽ പനിയിൽ കാണാറില്ല.നോവൽ കൊറോണ വൈറസ് കണ്ടുപിടിക്കാനായി ‘ആർടിപിസിആർ’ ടെസ്റ്റുകൾ ഇപ്പോൾ ലഭ്യമാണ്.

അതുപോലെ വിദേശത്തു നിന്നു വരുന്നവർക്ക് തൊണ്ടവേദനയോ പനിയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപെടുകയാണെങ്കിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും, വേണ്ട ചികിത്സാമാർഗഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതു പോലെ ഹോം ക്വാറന്റൈൻ നിർദേശിക്കുകയാണെകിൽ അതു പാലിക്കുക തന്നെ ചെയ്യണം. മേൽപറഞ്ഞ വിവരങ്ങൾ നിങ്ങൾക്ക് സാധാരണ പനിയും കോവിഡും തമ്മിൽ വേർതിരിച്ചറിയാൻ സഹായകമാകും. നമുക്ക് വേണ്ടത് വേവലാതിയല്ല, ജാഗ്രതയാണ്.വൈറൽ പനിയും കൊറോണയും തമ്മിലുള്ള വ്യത്യാസങ്ങളെ കുറി ച്ചു വിശദമായി അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply