പ്രമേഹ മരുന്നുകൾ കിഡ്നിയെ തകരാറാക്കുമോ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നതിനെ ആണ് പ്രമേഹം എന്ന് പറയുന്നത്.പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ അമിതമായി മൂത്രമൊഴിക്കുക,അമിത ദാഹം,അതിനാൽ തന്നെ അമിതമായി വെള്ളം കുടിക്കുക,അമിത ക്ഷീണം,ശരീരം മേലിയിക,ശരീരത്തിൽ തരിപ്പ് അനുഭവപ്പെടുക,ഇന്ഫെക്ഷനുകൾ ഉണ്ടാകുക തുടങ്ങിയവയാണ് പ്രമേഹ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ,മാത്രമല്ല രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെയും പ്രമേഹം വരാൻ സാധ്യത ഉണ്ട്.നിരവധി തെറ്റിധരണകളും പ്രമേഹ രോഗത്തെ പറ്റി ആളുകളുടെ ഇടയിൽ ഉണ്ട് .അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെ ആണ് എന്ന് ചുവടെ വായിക്കാം.

പ്രധാനമായും ഉള്ള ഒരു തെറ്റിധാരണകളിൽ ഒന്നാണ് പ്രമേഹരോഗത്തിനുള്ള മരുന്നുകൾ കിഡ്‌നിയെ മോശമായി ബാധിക്കും എന്നത്.എന്നാൽ ഇതൊരു വലിയ തെറ്റിദ്ധാരണ ആണ് എന്നാണ് ഡോക്റ്ററുടെ പക്ഷം.യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഷുഗർ കൂടി നിൽക്കുന്ന അവസ്ഥയാണ് പ്രധാനമായും കിഡ്നിയെ ബാധിക്കുന്നത്,അല്ലാതെ പ്രമേഹ രോഗത്തിന്റെ മരുന്നുകൾ അല്ല ഇത്തരത്തിൽ കിഡ്നിയെ മോശമായി ബാധിക്കുന്നതു.അതുപോലെ തന്നെ ഉള്ള ഒരു തെറ്റിധാരണ ആണ് ചിലർ ചിന്തിക്കും പ്രമേഹ രോഗത്തിന് മരുന്നിനെക്കാൾ നല്ലതു ഇന്സുലിന് ആണ് എന്നും മറ്റ് ചിലർ തിരിച്ചും ചിന്തിക്കുന്നുണ്ട് അതായതു ഇൻസുലിനെക്കാൾ നല്ലതു ഗുളികകൾ ആണ് എന്നും.ഇത് രണ്ടിലും വസ്തുതകൾ ഇല്ല എന്നതാണ് യഥാർത്ഥ വാസ്തവം.പ്രമേഹ രോഗത്തെ നിയന്ത്രണത്തിൽ വരുത്താൻ സാഹായിക്കുന്നത് ഗുളിക ആണെങ്കിലും , ഇന്സുലിൻ ആണെങ്കിലും ഡോക്റ്ററുടെ തീരുമാനം അനുസരിച്ചാണ് അത് ഉപയോഗിക്കേണ്ടത്.

ഷുഗറിന്റെ അളവ് കൃത്യമായി നിലനിർത്താത്തവരിലും പ്രമേഹ രോഗത്തെ നിയന്ത്രണത്തിൽ നിർത്താത്തവരിലും ആണ് പ്രധാനമായും സങ്കീണ്ണതകൾ വരുന്നത്.ഈ പ്രശ്നത്തെ നേരിടാൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി ആസ്റ്റർ മിംസ് കോഴിക്കോടിലെ ഡയബറ്റോളജിസ്റ്റും,എൻഡോക്രൈനോളജിസ്റ്റും ആയ ഡോക്റ്റർ വിമലിന്റെ ചുവടെ നല്കയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശ്ങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഇത് ഷെയർ ചെയ്യാം.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.