ഈ ഒരു കാര്യം മനസിലാക്കിയാൽ എല്ലാ മാസവും കറണ്ട് ബിൽ ലാഭിക്കാം

കെ എസ് ഇ ബി യുടെ ഡിജിറ്റൽ മീറ്ററിൽ യൂണിറ്റുകൾ നോക്കി ബിൽ എങ്ങനെ കണക്കാക്കാം എന്നത് ഒരുപ്പാട്‌ പേർക്കുള്ള സംശയം ആണ്.കൂടുതൽ പേരും ബില്ല് കയ്യിൽ കിട്ടുന്നു,അത് കൊണ്ട് പോയി അടക്കുന്നു എന്നതല്ലാതെ ഇത് എങ്ങനെ ആണ് ബിൽ കണക്ക് കൂട്ടുന്നത് എന്ന് ചിന്തിക്കുന്നവർ കുറവായിരിക്കും.എങ്ങനെ ആണ് ബിൽ കണക്കു കൂട്ടുന്നത് എന്ന് നോക്കാം.സാധാരണയായി വീടുകളിൽ ഉള്ളത് സിംഗിൾ ഫേസ് ടു വയർ മീറ്ററുകൾ ആണ്.മീറ്ററിൽ ഒരു പച്ച ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത് ഇപ്പോഴും കാണാൻ സാധിക്കും.കറന്റ് ഉപയോഗിക്കപ്പെടുന്നു എന്നതാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.

മീറ്ററുകളിൽ അത് സിംഗിൾ ഫേസ് ടു വയർ മീറ്റർ ആണ് എന്ന് എഴുതിയായിട്ടുണ്ടാകും.അത് പോലെ തന്നെ ഒരു നീല കളറിൽ ഉള്ള ബട്ടൺ മീറ്ററിൽ കാണാൻ സാധിക്കുന്നതാണ്.അതുപയോഗിച്ചു ആണ് കറന്റ് ഉപയോഗം കണക്കാക്കുന്നത്.ആ ബട്ടണിൽ ആദ്യ തവണ അമർത്തുമ്പോൾ പുഷ് എന്ന ഓപ്‌ഷൻ തെളിയും.രണ്ടാമത്തെ തവണ അമർത്തുമ്പോൾ സമയം കാണാൻ സാധിക്കും.തുടർന്ന് പ്രസ് ചെയ്യുമ്പോൾ തീയതി തെളിഞ്ഞു വരുന്നതാണ്.തുടർന്നുള്ള പ്രസിൽ വോൾട്ടേജ് കാണാൻ സാധിക്കുന്നതാണ്.അടുത്ത പ്രെസ്സില് ആംപിയർ കാണാൻ സാധിക്കുന്ന്താണ്.

അടുത്ത തവണ അമർത്തുമ്പോൾ പവർ ഫാക്റ്റർ കാണാൻ സാധിക്കുന്നതാണ്.അടുത്ത പ്രെസ്സിൽ ഫ്രിക്വന്സി കാണാൻ സാധിക്കുന്നതാണ്.അടുത്തതായി കിലോവാട്ട് കാണാൻ സാധിക്കുന്നതാണ്.റ്റി1 റ്റി2 റ്റി3 എന്ന മൂന്നു റീഡിങ് കൂട്ടി ആണ് ബിൽ കണക്കാക്കുക.അത് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക,ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.