ഇറച്ചി മീൻ മുട്ട പാചകം ചെയ്യുമ്പോൾ !

ചിലരുടെ പാചകം മറക്കാനാകാത്ത രുചി സമ്മാനിക്കുന്നതും അവരുടെ കൈപ്പുണ്യത്തെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടില്ല.അവരുടെ പാചകത്തിന്റെ ആ രുചിയും രഹസ്യവും എല്ലാത്തിന്റെയും കാരണം അവർ ഉപയോഗിക്കുന്ന ചില പൊടിക്കൈകളിലാണ്.ഈ അടുക്കള രുചിയിലെ ആഹാരത്തിന് ഈ ആരോഗ്യകരാമായ രീതിയിൽ കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തി എന്ന് പറയാം . ഇറച്ചിയും മീനും മുട്ടയും തയാറാക്കുമ്പോൾ അതിന്റെ രുചി കൂട്ടാനും ആരോഗ്യപരമായ രീതിയിൽ ആകാനും ചില പൊടിക്കൈകൾ നോക്കാം.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വായിച്ചു മനസിലാക്കാം.

ആദ്യമായി നിങ്ങൾ ഇറച്ചിക്കറി തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അതിൽ ഉപയോഗിക്കുന്ന മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതൽ ചേർക്കുന്നത് ആരോഗ്യദായകമാണ്.ഒരു വേറിട്ട രുചിയും നൽകും.ഇനി മീനും ഇറച്ചിയും തയാറാക്കുമ്പോൾ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്ന രീതിയിൽ ആയാലോ,അതിന് ചെയ്യേണ്ടത് വെളുത്തുള്ളി ചേർക്കുക എന്നതാണ്.മറ്റൊന്ന് ശ്രദ്ധിക്കേണ്ടത്
∙തയാറാക്കുന്നതിന് മുൻപായി മാംസം അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയാൻ ഇത് സഹായിക്കും.കൊളസ്‌ട്രോൾ ഭയന്ന് മാംസം കഴിക്കാതിരിക്കണ്ട.

മീൻകറിയിലെയും ഇറച്ചിക്കറിയിലെയും കൊഴുപ്പ് മാറ്റാൻ ഒരു ചെറിയ വിദ്യ,മീനും ഇറച്ചിയും തയ്യാറാക്കി ചെയ്തതിന് ശേഷം തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ചാൽ കൊഴുപ്പ് മുകളിൽ കട്ടിയാകും. ശേഷം ഈ കൊഴുപ്പ് സ്പൂൺകൊണ്ട് മാറ്റാം. കോഴിയിറച്ചിയും മീനും വറുത്ത് കഴിക്കലാണ് പതിവ് എന്നാൽ അതിനെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.ചിക്കെൻ ഫ്രൈ കഴിക്കുമ്പോൾ കൊളെസ്ട്രോൾ ഉള്ളവർക്ക് വിഷമമാകും അത് കൊണ്ട് ഫ്രൈക്ക് പകരം പകരം അവ്നിലോ തന്തൂരിയിലോ ഗ്രിൽ ചെയ്ത് കഴിച്ചാൽ കൊളെസ്ട്രോൾ പേടിക്കണ്ട .

ചെയ്യുമ്പോൾ ഒരു കഷണം പപ്പായ പോത്തിറച്ചി (ബീഫ്) പാചകം ചെയ്യുന്നതിന് ഇടയിൽ ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.ഇനി അച്ചാറിലൂടെ ബി പി കുറയ്ക്കാം,എങ്ങനെയെന്നല്ലേ നമ്മൾ കഴിക്കുന്ന മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്ത് കഴിച്ചാൽ മതിയാകും.ഇനി രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കാൻ മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ മതിയാകും . മത്തി, കൊഴുചാള, അയില തുടങ്ങിയ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ കാരണം ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ ആകും മീൻ കറി കൂടുതൽ ദിവസം കേടാകാതെ ഇരിക്കാൻ മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ മതിയാകും. രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ വെള്ള മാത്രം കഴിക്കുക( മഞ്ഞ ഒഴിവാക്കുക)