റൂട്ട് കനാൽ

റൂട്ട് കനാല് എന്ന് കേൾക്കുമ്പോൾ എന്തോ വലിയ പ്രേശ്നകാരൻ എന്ന മട്ടിൽ നെറ്റി ചുളിക്കാൻ വരട്ടെ , റൂട്ട് കനാല് എന്താണെന്നും എങ്ങനെയാണെന്നും അതിനെ പറ്റി ഒരുപാട് സംശയേങ്ങൾ സാദാരണ ജനങ്ങളിൽ ഉണ്ട് അതിനെപറ്റിയെല്ലാം വിശദമായി അറിയാനും സംശയേങ്ങളെ ദൂരീകരിക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും. ഡോക്ടർ അനീഷ റൂട്ട് കനാല് എന്താണെന്നും എങ്ങനെയാണെന്നും എന്തിനാണെന്നും വളരെ പ്രയോഗനപ്പെടുന്ന രീതിയിൽ പറയുന്നുണ്ട്.

പല്ലിൻറ്റെ പഴുപ്പ് വന്ന ഭാഗം അതിൻ്റെ വേരോടുകൂടി മുറിച്ചുമാറ്റുന്ന, ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ പല്ലിന്റെ വേരിന്റെ അറ്റം മുതൽ അടച്ചു കൊണ്ട് പൾപ്പിനെ പൂർണമായും നീക്കം ചെയ്തു ആ പല്ലിനെ നിലനിർത്തുന്നതിനാണ് റൂട്ട് കനാല് എന്ന് പറയുന്നത്. എന്നാൽ പല്ലിൻറെ കേടുകളുടെ അളവനുസരിച് ഡോക്ടർമാർ നിർദേശിക്കേണ്ടതാണ് റൂട്ട് കനാല് ട്രീറ്റ്മെൻറ് .ചില സാഹചര്യയങ്ങളിൽ റൂട്ട് കനാല് ചെയ്താലും പല്ലിനെ നിലനിർത്താൻ പറ്റാത്ത സാഹചര്യയങ്ങളും ഉണ്ടായേക്കാം എന്ന്‌ ഡോക്ടർ അനീഷ പറയുന്നു.

ഇനി എന്താണ് റൂട്ട് കനാല് എന്ന് നോക്കാം,മൂന്ന് കവച്ചങ്ങളാണ് പല്ലിനു ചുറ്റും പ്രധാനമായും ഉള്ളത്,ഇതിൽ ഏറ്റവും പുറത്തുള്ളതും കട്ടിയുള്ളതും ആണ് ഇനമേൽ പിന്നെ ടെന്റിൻ, ഏറ്റവും അകത്തു പൾപ്.പല്ലിന് ഉണ്ടായിരിക്കുന്ന കേടു ഈ ടെന്റിനെയും ഇനാമൽ നെയും ഭേദിച് പൾപ് പുറത്തു വരുമ്പോളാണ് റൂട്ട് കനാല് ഡോക്ടർമാർ നിർദേശിക്കുന്നത്.

ഇത്തരം പല്ലിൻറെ മുകളിൽ നിന്നും താഴെ റൂട്ട് ഇത് ഉള്ള വരെ ഇൻസ്ട്രുമെൻറ്സ് ഉപയോഗിച്ചു മൂന്നാമത്തെ ലയർ വരെ എത്തി റൂട്ട് മുതൽ കനാലുകൾ വരെ ക്ലീൻ ചെയ്തു ഫിൽ ചെയ്യുന്നതാണ് റൂട്ട് കനാല്. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം ക്യാപ് വേണോ വേണ്ടേ എന്ന് തീരുമാനിക്കും.ഇത് ഒട്ടും പേടിക്കേണ്ട ഒരു കാര്യം അല്ലേ അല്ല അത് വിശദമായി ഡോക്ടർ അനീഷ ഈ വീഡിയോയിൽ പറയുന്നുണ്ട്.

Leave a Reply