താരൻ മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ. ഇത് എങ്ങനെ പരിഹരിക്കാം.

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. നമ്മുടെ തലയോട്ടിലെ സ്കിൻ ഡ്രൈ ആയി ഡെഡ് സ്കിൻസ് ഇളകി വരുന്ന അവസ്ഥയാണ് താരൻ. കൈ കൊണ്ട് ചൊറിയുമ്പോഴൊക്കെ ഈ താരൻ ഇളകി വരും. തലയിൽ പൊടിയായി കാണുക. ചെവിയുടെ സൈഡിൽ വന്നു നിൽക്കുക. ഇങ്ങനെ പലതും നമ്മെ ബുദ്ധിമുട്ടുന്നുണ്ട്.

കൂടാതെ ഇങ്ങനെ താരൻ വർദ്ധിച്ചു വരുമ്പോൾ മുടി കൊഴിച്ചിൽ കൂടി വരും. അതുപോലെ കൺപുരികം, താടി എന്നിവയിലെ രോമം കൊഴിഞ്ഞു പോവുന്നതായി കാണാം. ഇതെങ്ങനെ പൂർണ്ണമായും മാറ്റി എടുക്കാമെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല.എന്നാൽ എപ്പോഴും നല്ല രീതിയിൽ മുടിയുടെ സ് കാൾപ് കഴുകുക. എന്നും വൃത്തിയായി മുടി വയ്ക്കുക.

കൂടാതെ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. അതുപോലെ ധാരാളം വെള്ളം കുടിക്കുക. എന്നാൽ മുടിയിൽ കെമിക്കൽസും, ജെല്ലുകളും ധാരാളം ഉപയോഗിക്കാതിരിക്കുക. നെല്ലിക്ക, നാരങ്ങ വിറ്റമിൻ cഅടങ്ങിയവ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക.

അതുപോലെ നാച്വറലായ കടലപ്പൊടി, ചെറുപയർ പൊടി എന്നിവ ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കുക. ഇതൊക്കെ ചെയ്താൽ താരനെ നമുക്ക് ഒരു പരിധി വരെ കൺട്രോൾ ചെയ്യാം.എന്നാൽ ഇങ്ങനെ ചെയ്തിട്ടും ഒരു കാര്യവുമില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഇന്ന് ഒരു 90% ആളുകൾക്കുമുള്ള ഒരു പ്രശ്നം തന്നെയാണിത്.

Leave a Reply