വയറു വൃത്തി ആകാൻ ഉഗ്രൻ പാനീയം

ശരീരത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനം ആണ് വയറിന്റെ ആരോഗ്യം.വയറിന്റെ ആരോഗ്യം കൃത്യമല്ല എങ്കിൽ ആകെ മൊത്തം ഒരു ഉന്മേഷക്കുറവും ആരോഗ്യക്കുറവും ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.വയറിൽ വായു നിറഞ്ഞിരിക്കുക ശോധന കൃത്യമാകാതിരിക്കുക അസിഡിറ്റി തുടങ്ങിയ നിരവധി പ്രശനങ്ങൾ ആണ് വയറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇതുപോലത്തെ പ്രശനങ്ങൾക്കു മരുന്ന് കഴിക്കുന്നവർ നിരവധി ആണ്.ഇത്തരത്തിൽ മരുന്ന് കഴിക്കുന്നത് സ്ഥിരമാകുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉണ്ട്.

എന്നാൽ ഈ പ്രശ്ങ്ങളിൽ നിന്നും രക്ഷനേടാൻ നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്.യാതൊരു പാർശ്വഫലവും ഉണ്ടാക്കാതെ ഇ പ്രശ്നത്തിൽ നിന്നും ശ്വാശ്വത പരിഹാരം നൽകാൻ സാധിക്കുന്ന നിരവധി വിദ്യകളുണ്ട്.ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കൂട്ടിനെ പറ്റി ആണ് ഇവിടെ പറയുന്നത്.ആഴചയിൽ കുറഞ്ഞത് ഒരു തവണ എങ്കിലും ഇങ്ങനെ ചെയ്യുന്നത് വയറു ക്ലീൻ ആക്കി ഇത്തരം ഗ്യാസ്,അസിഡിറ്റി,ശോധനയിലുള്ള പ്രശനങ്ങൾ എന്നിവയിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ ആവണക്കെണ്ണ,ഒരു ഗ്ലാസ് ചൂടുവെള്ളം,നാരങ്ങ നീര് ,ഉപ്പു.എന്നിവയാണ്.ഈ ചേരുവകകളിൽ ഉള്ള ആരോഗ്യ ഗുണങ്ങൾ നിരവധി ആണ്. അതിൽ തന്നെ നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് നാരങ്ങ.ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിശാംശങ്ങൾ പുറത്തു കളയാനും ഏറെ സഹായകം ആയ ഒന്നാണ് നാരങ്ങ.നാരങ്ങ നീര് ചൂടുവെള്ളത്തിൽ കുടിക്കുന്നത് മലശോധനക്കു വളരെ ഉത്തമമാണ്.അതുപോലെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആവണക്കെണ്ണ .വയറു വൃത്തിയാക്കാൻ കാലങ്ങളായി വയറു വൃത്തിയാക്കാൻ മലയാളികൾ ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട്.അതുപോലെ.തന്നെ മികച്ച ഒരു അണുനാശിനി കൂടി ആണ് ഉപ്പ്.

തയാറാക്കാനായി ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ കാൽ റ്റി സ്പൂൺ ഉപ്പ് ചേർത്ത്,ഒരു ടി സ്പൂൺ ആവണക്കെണ്ണയും പകുതി മുറിച്ച നാരങ്ങയുടെ നീരും ചേർത്ത് ഇളക്കുക.ഇത് കുടിച്ച ശേഷം 2 ഗ്ലാസ് പച്ചവെള്ളം കൂടി കുടിയ്‌ക്കേണ്ടതുണ്ട്.രാവിലെ വെറും വയറ്റിൽ വേണം ഇത് കുടിക്കാൻ മാത്രമല്ല ഇത് കുടിച്ച ശഷം അര മണിക്കൂർ നേരത്തേക്ക് മറ്റു ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പാടില്ല.ദിവസവും .കുടിക്കാനും പാടില്ല.ആഴ്ചയിൽ ഒരു തവണ മാത്രം ഇത് ചെയ്യുക.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം