ശ്വാസകോശ അർബുദ ലക്ഷണങ്ങൾ

അർബുദങ്ങളുടെ കൂട്ടത്തിൽ സാധാരണയായി കാണപ്പെടുന്ന അർബുദമാണ് ശ്വാസകോശ അർബുദം അല്ലെങ്കിൽ ലങ് ക്യാൻസർ. ഇന്ത്യയിൽ പ്രതിവർഷം 67000 പേർക്ക് ഈ അസുഖം ബാധിക്കുകയും അതിൽ 65000 പേർ മരണമടയുകയും ചെയ്യുന്നു .നമ്മുടെ ശ്വാസകോശത്തിലെ കോശങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന അർബുദമാണ് ലങ്‌ ക്യാൻസറുകൾ. വളരെ കാലം നീണ്ടുനിൽക്കുന്ന ചുമ, കഫത്തിൽ രക്തത്തിൻറ്റെ അംശം, ശ്വാസമെടുക്കുമ്പോളോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന നെഞ്ച് വേദന , വിശപ്പില്ലായ്‌മ, വെയിറ്റ്‌ കുറയുക, ക്ഷീണം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലങ് ക്യാൻസറിൻറ്റെ ലക്ഷണങ്ങൾ.

ലങ് ക്യാൻസർ വേറെ അവയവങ്ങളിലേക്ക് പടർന്നു കഴിഞ്ഞാൽ ലക്ഷണങ്ങളിൽ വ്യത്യാസം വരും അത് ഏത് അവയവത്തെ ആണ് ബാധിച്ചെതെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഉദാഹരണത്തിന് നമ്മുടെ എല്ലുകളിലേക്കാണ് പടരുന്നതെങ്കിൽ എല്ലുകളിൽ വേദന അനുഭവപ്പെടാം, കരളിൽ ആണെങ്കിൽ അത് മഞ്ഞപ്പിത്തമായി വരാം, തലച്ചോറിനെ ബാധിച്ചാൽ തലവേദനയായോ, തലകറക്കമായോ, ശർദ്ദിലായോ അനുഭവപ്പെട്ടേയ്ക്കാം. ഇത് കൂടാതെ നമ്മുടെ ശരീരത്തു കാണൂന്ന ഗ്രന്ഥികളായ ലിംഫ് നോഡുകൾക്ക് വളർച്ചക്കൂടുതലും ഉണ്ടാകാം.

ലങ് ക്യാൻസർ വരാനുള്ള പ്രധാന കാരണം പുകവലി ആണ് .ഏകദേശം 80 % ലങ് ക്യാൻസർ മരണവും പുകവലി കൊണ്ട് മാത്രമാണ്. വായൂ മലിനീകരണം , ചെറുപ്പകാലത്തു വേറെന്തെങ്കിലും അസുഖത്തിന് വേണ്ടിയുള്ള റേഡിയേഷൻ, പാരമ്പര്യം എന്നിവയാണ് ഈ അസുഖം വരാനുള്ള മറ്റു കാരണങ്ങൾ.ലങ് ക്യാൻസർ തിരിച്ചറിയുന്നതിനായി ആദ്യം തന്നെ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് ആവശ്യമാണ്. അവർ നമ്മുടെ രോഗ വിവരങ്ങൾ ചോദിച്ചറിയുകയും ശ്വാസകോശത്തിന്റെ സ്‌കാൻ നിർദേശിക്കുന്നതുമാണ്.

പെറ്റ് സിറ്റി സ്കാൻ വളരെ ഫലപ്രധമായ ഒരു ആധുനിക സ്കാനിംഗ് സംവിധാനമാണ് ഇത് വഴി നമ്മുടെ ശരീരത്തിൻറെ മുഴുവൻ ഭാഗങ്ങളും സ്കാൻ ചെയ്യുന്നതിലൂടെ വേറെ ഏതെങ്കിലും ശരീര ഭാഗത്തേക്ക് അർബുദം പടർന്നിട്ടുണ്ടോ എന്നും കണ്ടുപിടിക്കാൻ പറ്റും . അതുപോലെ മറ്റൊരു പരിശോധനയാണ് ബയോപ്സി ഇതിലൂടെ നമുക്ക് ഏതുതരം ശ്വാസകോശ അർബുദം ആണെന്ന് തിരിച്ചറിയാൻ സാധിക്കുകയും ശരിയായ ചികിത്സാ രീതി തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും.

ശ്വാസകോശ അർബുദത്തിൻറെ ചികിത്സാ രീതികൾ പലവിധമാണ്. അനുയോജ്യമായ ചികിത്സാ രീതി തിരഞ്ഞെടുക്കുന്നത് ലങ് ക്യാൻസറിന്റെ തീവ്രത അനുസരിച്ചാണ്‌. കീമോത്തെറാപ്പി, റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ എന്നിവയാണ് പ്രധാനമായുള്ളത്. അത് കൂടാതെ ആധുനിക ചികിത്സാവിധികളായ ടാര്ഗറ്റ്ഡ് തെറാപ്പി , ഇമ്മ്യൂണോ തെറാപ്പി , കംബൈൻഡ് തെറാപ്പിയും ഇപ്പോൾ ഉപയോഗിക്കാറുണ്ട്.
ശ്വാസകോശ അർബുദം വരാതിരിക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണമെന്നും വന്നു കഴിഞ്ഞാൽ ഡോക്റ്ററോടു എന്തെല്ലാം ചോദിക്കണമെന്നും അറിയുന്നതിനായി താഴേയുള്ള വീഡിയോ കാണുക

Leave a Reply