പ്രവാസികൾക്ക് 5000 രൂപ ധനസഹായം ലഭിക്കാനായി ഇത് ചെയ്യുക

ലോക്ക് ഡൗൺ മൂലമുള്ള നിരവധി സഹായങ്ങളും,ഇളവുകളും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ പലതും ആവശ്യക്കാരിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഇവക്കൊപ്പം തന്നെ നോർക്കയും ചില സഹായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.അതിനായി 18/4/2020 മുതൽ ഇതിനായുള്ള അപക്ഷകൾ സ്വീകരിച്ചു തുടങ്ങി.അർഹർ ആയിട്ടുള്ളവർക്ക് ഏതൊക്കെ സഹായപദ്ധതി പ്രകാരം തുക ലഭിക്കും.ആ തുക ലഭിക്കാനായി എങ്ങനെ അപേക്ഷിക്കണം എന്ന് നോക്കാം.

2020 ജനുവരി ഒന്നിനോ അല്ലെങ്കിൽ അതിനു ശേഷമോ വിദേശത്തു നിന്ന് മടങ്ങി എത്തുകയും ,എന്നാൽ ശേഷം ഉണ്ടായ ലോക്ക് ഡൗൺ പോലുള്ള സ്ഥിതി വിശേഷങ്ങളാൽ മടങ്ങി പോകാൻ സാധിക്കാത്തതുമായവർക്ക് പാസ്‌പോർട്ടും വിസയും വാലിഡിറ്റി ഉണ്ട് എങ്കിൽ അത്തരക്കാർക്ക് 5000 രൂപ സാമ്പത്തിക സഹായം ആയി ലഭിക്കുന്നതാണ്.വിസ പാസ്പോര്ട്ട് കാലാവധി മേൽപ്പറഞ്ഞ തീയതിക്ക് ശേഷം ആണ് അവസാനിച്ചത് എങ്കിലും ധനസഹായം ലഭിക്കുന്നതാണ്.

കേരള പ്രവാസ കേരളീയ ക്ഷേമനിധിയിൽ അംഗമായിട്ടുള്ള പ്രവാസികൾക്ക് 1000 രൂപ വീതം സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.ഇനി ഇതേ ക്ഷേമ നിധിയിൽ അംഗങ്ങളായിട്ടുള്ള ആർക്കെങ്കിലും കൊറോണ ബാധ ഉണ്ടായാൽ അടിയന്തര ധനസഹായം ആയി 10000 രൂപ ലഭിക്കുന്നതാണ്.കോവിഡ് ബാധ ഉണ്ടായി വിദേശത്തു നിന്നും നാട്ടിൽ എത്തിയവർക്കും സഹായം ലഭിക്കുന്നതാണ്.കുറഞ്ഞത് രണ്ട് വര്ഷം പ്രവാസി ആയിരിക്കുകയും,നാട്ടിൽ തിരികെ എത്തി പത്തു വര്ഷം പൂർത്തിയാകാത്തവർക്കുമാണ് സഹായം ലഭിക്കുക.

ആർക്കൊക്കെ ലഭിക്കും,ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കു.കുറിപ്പ് തയാറാക്കപ്പെട്ടതു രതീഷ് ആർ മേനോന്റെ ചുവടെ നൽകിയിരിക്കുന്ന വീഡിയോയെ ആധാരമാക്കി തയാറാക്കപ്പെട്ട കുറിപ്പ്.