താലി കഴുത്തിൽ നിന്നും ഊരി വെക്കുന്നത് ദോഷമാണോ ??

ഏതു ജാതിയോ മതമോ ആയിക്കോട്ടെ മലയാളികൾക്ക് താലി ഒരു വികാരം ആണ്. വിവാഹം എന്നാൽ താലി ചാർത്തൽ എന്നാണ് നമ്മുടെ നാടിൻറെ ഔദ്യോഗികവും അനൗദ്യോഗികവും ആയ വിശ്വാസം.നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗം കൂടി ആണ് താലി എന്നതു.ഹൈന്ദവ ആചാരപ്രകാരം താലി രണ്ടു തരത്തിൽ ആണ് സ്ത്രീകളുടെ കഴുത്തിൽ ചാർത്തുന്നത്.വിവാഹ സമയത്തു വരൻ മഞ്ഞ ചരടിലോ സ്വർണത്തിലോ കോർത്ത് താലി നല്കുന്നതാണു ഒരു രീതി.

വധുവിന്റെ പിതാവോ,സഹോദരിയോ,അമ്മാവനോ താലി ചാർത്തി കന്യാദാനം വരന് നൽകുന്ന മറ്റൊരു രീതിയും നിലവിലുണ്ട്.ഹൈന്ദവ ആചാരപ്രകാരം അഗ്നിയെ സാക്ഷി ആക്കി ആണ് താലി ചാർത്തുന്നത്.ഓരോ ജാതിയിലും ഓരോ രീതിയിൽ ആണ് ആചാരങ്ങൾ പിന്തുടരുന്നത്.എല്ലാവര്ക്കും അവരുടെ ആചാരങ്ങൾ പ്രാധാന്യത്തോടെ തുടർന്ന് പോരുന്നു.ചെറിയ താലി ആണ് അന്തർജനങ്ങൾ അഥവാ നമ്പൂതിരി സ്ത്രീകൾ പണ്ട് കാലത്തു തുടർന്ന് വന്നിരുന്നത്.അതുപോലെ ഓരോ ജാതിക്കും ഓരോ രീതിയിൽ.

അത് പോലെ തന്നെ താലി ഊരി വെക്കുന്നത് ദോഷകരമാണോ അല്ലയോ എന്നൊരു വലിയ സംശയം ആളുകളുടെ മനസ്സിൽ ഉണ്ടാകാറുണ്ട്.അതൊരു ചെറിയ സംശയം അല്ല താനും.കാരണം ജാതിമത ഭേതമന്യേ താലി എന്നത് എല്ലാവരുടെയും ഒരു വികാരം ആണ്.താലി ഇത്തരത്തിൽ ഊരാമോ എന്നൊക്കെ ആലോചിക്കുന്നവർക്കുള്ള ഉത്തരം താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഇത്തരം വിവരങ്ങൾ ഇഷ്ട്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു ഷെയർ ചെയ്യുക.