സാധരണ ഗതിയിൽ ഒരു കുട്ടിയുടെ തൊണ്ടയി കോയിനോ മറ്റെന്തെങ്കിലും പദാർഥങ്ങൾ കുടുങ്ങിയാൽ എന്ത് ചെയ്യണം എന്നത് തീർച്ചയായും എല്ലാവരും മനസിലാക്കിയോയിരിക്കേണ്ട കാര്യമാണ്.കാരണം കൃത്യമായി കൃത്യ സമയത്ത് പ്രവർത്തിക്കാതിരുന്നാൽ മരണം വരെ സംഭവിക്കാൻ കാരണം ആകുന്ന ഒരു പ്രശ്നം ആണ് ഇത്.ഇത്തരം അപകടങ്ങൾ കുട്ടികളിൽ ഉണ്ടാകാനുള്ള അപകടം വളരെ കൂടുതൽ ആണ്.അടുത്ത ദിവസങ്ങളിലെ വാർത്തകളിൽ ഒക്കെ തന്നെ ഒരു കുട്ടിയുടെ മരണത്തിന് വളരെ ദൗർഭാഗ്യകരമായ ഒരു സംഭവം എല്ലാവരും അറിയുകയുണ്ടായി.ഈ സാഹചര്യത്തെ എങ്ങനെ നേരിടാം എന്നാണ് ഇവിടെ പറയുന്നത്.
തൊണ്ട മുതലുള്ള ഭാഗത്ത് ആഹാരം കഴിക്കാനും,ശ്വാസമെടുക്കാനുമായി രണ്ടു കുഴലുകൾ ആണ് എല്ലാ മനുഷ്യരിലും ഉള്ളത്.അന്ന നാളം എന്ന ഭക്ഷണം ഉള്ളിലേക്ക് പോകുന്ന കുഴലും,ട്രക്കിയ എന്ന പേരിൽ ഉള്ള ശ്വാസനനാളവും.ആഹാരം കഴിക്കുമ്പോൾ അന്നനാളത്തിലുള്ള എപ്പിഗ്ലോട്ടിസ് എന്ന അടപ്പ് തുടക്കുന്നത് കൊണ്ടാണ് ഭക്ഷണം അന്നനാളത്തിലൂടെ ആംശയത്തിലേക്ക് പോകുന്നത്.എന്നാൽ ചില ഘട്ടങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങളോ അല്ലെങ്കിൽ മേൽപ്പറഞ്ഞ രീതിയിലുള്ള നാണയങ്ങളോ മറ്റോ തൊണ്ടയിൽ കുടുങ്ങി ശ്വസന നാളി അടയുന്നത് മൂലം മരണം വരെ സംഭവിക്കുന്നത്.
ഇത്തരം അവസ്ഥകൾ ഉണ്ടാക്കുകയാണ് എങ്കിൽ പ്രധാനമായും 5 ലക്ഷണങ്ങൾ ആണ് കാണിക്കുക.ശരീരം നീല നിറം ആകുക,വിയർക്കുക,സംസാര ശേഷി നഷ്ടപ്പെടൽ,തുടർച്ചയായ ചുമ,എവിടെയെങ്കിലും കൈ ഇട്ട് അടിക്കുക തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ.ഈ അവസരത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം കൃത്യമായി മനസിലാക്കാനായി ഡോക്റ്റർ ഡാനിഷ് സലിം സംസാരിക്കുന്ന വീഡിയോ താഴെ നലകിയിരിക്കുന്നു.വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.വളരെ ഉപകാരപ്രദം ആയ ഈ വിവരം എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കാൻ മറക്കാതിരിക്കുക.