ഈ ആദ്യ ലക്ഷണങ്ങളെ അവഗണിക്കരുത്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജന അവയങ്ങൾ ആണ് വൃക്കകൾ.ഓരോ മനുഷ്യ ശരീരത്തിലും ഓരോ ജോഡി വൃക്കകൾ ആണ് ഉള്ളത്.ഉദരത്തിനുള്ളിൽ നട്ടെല്ലിന്റെ രണ്ടു ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന വൃക്കകളുടെ തൂക്കം ഏകദേശം 150 ഗ്രാം ആണ്.വൃക്കകളുടെ പ്രധാന ധർമ്മം നമ്മുടെ ശരീരത്തിൽ ഉള്ള മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറംത്തള്ളുക എന്നതാണ്.കൂടാതെ രക്തസമ്മർദ നിയന്ത്രണം,ശരീരത്തിലെ അമ്ലത്തിന്റെയും,മറ്റു ലാവണങ്ങളുടെയും നിയന്ത്രണം,രക്തത്തിലെ അരുണ രക്താണുക്കളെ ഉല്പാദിപ്പിക്കാൻ ആവശ്യമായ ഹോർമോൺ ഉത്പാദനം,എല്ലുകളുടെ ബലം പ്രധാനം ചെയ്യാൻ ആവശ്യമായ ജീവകം ഡി ശരീരത്തിനു പ്രധാനം ചെയ്യാൻ എന്നി ധർമങ്ങൾ കൂടി വൃക്കകൾക്കുണ്ട്.

വൃക്കകൾക്ക് സ്തംഭനം അല്ലെങ്കിൽ പ്രവത്തനത്തിൽ കുറവ് സംഭവിക്കുമ്പോൾ മേൽപ്പറഞ്ഞ ധര്മങ്ങളെ എല്ലാം അത് ബാധിക്കുന്നു.അത് മൂലം ആ പ്രവർത്തനങ്ങളെളിൽ കുറവ് സംഭവിക്കുന്നു.ഇത് സംഭവിക്കുന്ന രോഗികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ മുഖത്തും കാലുകളിലും നീർക്കെട്ട് ഉണ്ടാകുക,വിശപ്പില്ലായ്മ,ഛർദി,ക്ഷീണം എന്നിവയാണ്.കൂടാതെ രക്താതി സമ്മർദ്ദം വൃക്ക രോഗത്തിന്റെ പ്രധാന ലക്ഷണം ആണ്.വൃക്ക രോഗത്തിന്റെ തുടക്ക കാലങ്ങളിൽ മരുന്നുകൾ കൊണ്ടും,ഭക്ഷണ നിയന്ത്രണം കൊണ്ടും രോഗത്തെ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്.

എന്നാൽ കുറച്ചധികം നാളുകൾ വൃക്ക രോഗം നിലനിൽക്കുകയാണ് എങ്കിൽ വൃക്ക സ്തംഭനം അഥവാ കിഡിനി ഫെയിലുവർ എന്ന അവസ്ഥയിലേക്ക് രോഗം മൂർച്ഛിക്കാൻ അത് കാരണം ആകുന്നു.വൃക്ക സ്തംഭനം രണ്ടു തരത്തിൽ ആണ് ഉള്ളത്.ഈ രോഗാവസ്ഥകൾ ഏതൊക്കെ ആണ്,ഇവ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം തലവൻ ഡോക്റ്റർ വി നാരായണൻ ഉണ്ണി സംസാരിക്കുന്ന താഴെ വീഡിയോയിൽ കാണാം.അത് പൂർണമായും കണ്ടു മനസിലാക്കാൻ ശ്രമിക്കുക.

Leave a Reply