കിഡ്‌നി രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ

കിഡ്‌നി രോഗങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം വളരെയധികം ടെൻഷൻ ഉണ്ടാവാറുണ്ട്. കിഡ്‌നി മാറ്റിവയ്ക്കൽ, ഡയാലിസിസ് എന്നിവയെല്ലാം ചെലവേറിയതും വളരെയധികം ബുദ്ധിമുട്ടുള്ളതുമായ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ കിഡ്‌നി രോഗങ്ങൾ എങ്ങനെയാണ് ഉണ്ടാവുന്നതെന്നും എങ്ങനെ അവ വരാതെ നോക്കാമെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.കിഡ്‌നിക്ക് കാര്യമായ തകരാർ ഉണ്ടെങ്കിൽ നമ്മുടെ ശരീര ഭാഗങ്ങളിൽ നീര് വരുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അത് മുഖത്തോ കൈയിലോ കാലിലോ അങ്ങനെ ശരീരത്തിൻറ്റെ ഏതു ഭാഗത്തു വേണമെങ്കിലും വരാം. അത് ചിലപ്പോൾ സ്ഥായിയായി മാറാറുമുണ്ട്. പക്ഷെ കിഡ്‌നി അസുഖം ഉള്ള ചിലരിൽ ഒരു ലക്ഷണങ്ങളും പ്രകടമായി കാണാറില്ല. അത്കൊണ്ടു തന്നെ ഈ അസുഖം അതിൻറെ മൂര്ധന്യാവസ്ഥയിൽ എത്തിയതിനു ശേഷമേ തിരിച്ചറിയുകയുള്ളു.

മൂത്രത്തിന്റെ നിറ വ്യത്യാസം, അളവിലുള്ള വ്യത്യാസം, മൂത്രത്തിൽ രക്തത്തിൻറ്റെ അംശം കാണപ്പെടുക, മൂത്രം പതഞ്ഞു പോവുക കൂടാതെ ശർദി, കടുത്ത പനി, ബിപി യിലുള്ള വ്യത്യാസം മുതലായവയാണ്‌ കിഡ്‌നി രോഗത്തിന്റെ ലക്ഷണങ്ങൾ. കിഡ്‌നി രോഗങ്ങളുടെ പ്രധാന വില്ലൻ ബിപി ആണ്, അതായത് അഞ്ച് ബിപി രോഗികളെ എടുക്കുകയാണെങ്കിൽ അതിൽ ഒരാൾക്ക് കിഡ്‌നിയുമായി ബന്ധപ്പെട്ട അസുഖം ഉണ്ടാകാറുണ്ട് . അതുപോലെതന്നെ കിഡ്‌നി അസുഖം സംബന്ധമായി ബിപിയിൽ വ്യത്യാസം വരാനും സാധ്യതയുണ്ട്. മൂത്രം, ബിപി, അൽബുമിൻ, യൂറിയ ക്രിയാറ്റിനിൻ എന്നിവ പരിശോധിക്കുന്നത് കിഡ്‌നി രോഗത്തിന്റെ സാധ്യത മനസിലാക്കാൻ സഹായിക്കുകയും ചികിത്സ വേണമോ വേണ്ടയോ എന്നറിയാൻ കഴിയുകയും ചെയ്യും.

ശരിയായ അളവിൽ വെള്ളം കുടിക്കാതിരിക്കുന്നതാണ് കിഡ്‌നി രോഗം വരുവാനുള്ള പ്രധാന കാരണം.അമോണിയ പോലെ നമ്മുടെ ശരീരത്തിനു ദോഷകരമായ രാസവസ്തുക്കൾ നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടെ സാന്ദ്രത കുറയ്ക്കുകയും, വിഷാംശങ്ങളും മറ്റു രാസവസ്തുക്കളും മൂത്രത്തിൽ കൂടി ഒഴുക്കി കളയുകയും ചെയ്യൂന്നതിന് പ്രതിദിനം രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക, സ്ഥിരമായി വേദന സംഹാരികൾ കഴിക്കുന്നത് ഒഴിവാക്കുക, സ്ഥിരമായി ശാരീരിക വ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക ഇവയൊക്കെയാണ് കിഡ്‌നി രോഗം വരാതെ നോക്കാനുള്ള മുൻകരുതലുകൾ.

പ്രമേഹരോഗികൾ കൃത്യമായി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അവർക്ക് കിഡ്‌നി രോഗം വരുവാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പ്രമേഹത്തിന് കഴിക്കുന്ന ചില മരുന്നുകൾ കിഡ്‌നി രോഗമുള്ളപ്പോൾ കൊടുക്കാൻ പാടില്ല. റഗുലർ ആയി ചെക്കപ്പുകൾ ചെയ്യുന്നത് രോഗാവസ്ഥ മുൻകൂട്ടി അറിയുന്നതിനും ചികിത്സ എളുപ്പമാക്കുന്നതിനും സഹായിക്കും.കിഡ്‌നി രോഗങ്ങൾ വരാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ എടുക്കണം എന്ന് വിശദമായി അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply