ആവി പിടിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

നമുക്ക് എല്ലാവർക്കും വരുന്ന അസുഖമാണ് ജലദോഷം, തുമ്മൽ, ചുമ എന്നിവ. ഇങ്ങനെ വന്നു കഴിഞ്ഞാൽ നാം ആദ്യം ചെയ്യുന്നത് ആവി പിടിക്കുകയാണ്. പലരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം നാം പല രീതിയിൽ ആവി പിടിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് ആവി പിടിക്കേണ്ടതെന്ന് നോക്കാം.

ആവി പിടിക്കാൻ നാം ആദ്യം വെള്ളം തിളപ്പിച്ച് അതിൽ ഉപ്പോ, ഫ്രഷ് മഞ്ഞൾപ്പൊടിയോ ചേർത്ത് ആവി പിടിക്കുന്നത് നല്ലതാണ്. രണ്ടു ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് പൊടിയോ, അല്ലെങ്കിൽ 1 ടീസ്പൂൺ മഞ്ഞൾ പൊടിയോ ചേർക്കാം. ചിലർ ഈ വെള്ളത്തിൽ വിക്സുകൾ ചേർത്ത് ആവി പിടിക്കാറുണ്ട്. ഇങ്ങനെ പിടിക്കുന്നതു മൂലം അല്പം ആശ്വാസം ലഭിക്കുമെന്നല്ലാതെ വലിയ മാറ്റമൊന്നും ഉണ്ടാവില്ല.

ഉപ്പിട്ട് ആവി പിടിക്കുമ്പോൾ മൂക്കിലുള്ള ഇൻഫ്ലമേഷൻ കുറയാൻ സാധ്യതയുണ്ട്. എന്നാൽ മഞ്ഞളിട്ട് പിടിക്കുകയാണെങ്കിൽ ജലദോഷം, തൊണ്ടവേദന, തുമ്മൽ, തലവേദന എന്നിവയ്ക്കൊക്കെ ആശ്വാസം ലഭിക്കും. ആവി പിടിക്കുമ്പോൾ പാത്രമോ വേപ്പറൈസറുകളോ ഉപയോഗിക്കുമ്പോൾ 25 സെൻ്റിമീറ്റർ ദൂരത്തിൽ നിന്ന് വേണം ആവി പിടിക്കാൻ.

കുട്ടികൾക്കാണ് ആവി പിടിക്കുന്നതെങ്കിൽ ഒരു ടവ്വൽ കൊണ്ട് കണ്ണുകെട്ടുക. അതിനു ശേഷം ആവി പിടിക്കുക.എന്നാൽ 4 വയസിൽ കൂടുതലുള്ള കുട്ടികൾക്ക് മാത്രമേ ഇങ്ങനെ ആവി പിടിക്കാൻ പാടുള്ളൂ. 4 വയസിൽ താഴെയുള്ളവരാണെങ്കിൽ ആ വി പിടിക്കുന്ന തിളച്ച വെള്ളത്തിൽ കോട്ടൺ തുണിയിൽ മുക്കി പിഴിഞ്ഞ് കുട്ടികളുടെ മുഖത്ത് ആവി കൊടുത്താൽ കുട്ടികൾക്ക് വലിയ ആശ്വാസമുണ്ടാവും. ആവി പിടിക്കുമ്പോൾ പൊള്ളലുകളോ മറ്റോ വരാതെ സൂക്ഷിക്കുക. കുട്ടിളെ ഒരിക്കലും തനിച്ച് ആവി പിടിക്കാൻ സമ്മതിക്കരുത്. ഇപ്പോൾ പലരും വേപ്പറൈസറുകളാണ് ആവി പിടിക്കാൻ ഉപയോഗിക്കുന്നത്.

എന്നാൽ ഈ വേപ്പറൈസറുകൾ പ്ലാസ്റ്റിക് ആയതിനാൽ ശ്വാസകോശ കാൻസർ വരും എന്ന വാർത്ത കുറച്ച് ദിവസം മുൻപ് ഉണ്ടായിരുന്നു. എന്നാൽ വേപ്പറൈസിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ തെർമോസ്റ്റേബിളായ പ്ലാസ്റ്റിക്കുകളായതിനാൽ ഈ വാർത്ത ശരിയായതല്ല. എന്നാൽ വേപ്പറൈസറിൽ നിങ്ങൾ ഉപയോഗിച്ച വെള്ളം അപ്പോൾ തന്നെ ക്ലീൻ ചെയ്ത് വയ്ക്കുക. അല്ലെങ്കിൽ അതിൽ പൂപ്പൽ ബാധ വന്നാൽ ശേഷം അത് ഉപയോഗിച്ചാൽ നമ്മുടെ അസുഖം അധികമാവുകയാണ് ചെയ്യുക. ആവി പിടിക്കുന്നത് നല്ലതാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ച് ആവി പിടിക്കാൻ ശ്രമിക്കുക.

Leave a Reply