കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നിരവധി കാര്യങ്ങൾ ആണ് സർക്കർ നിർദേശ പ്രകാരവും,സ്വയം മനസ്സിലാക്കിയും നമ്മൾ എല്ലാവരും തന്നെ ചെയ്യുന്നുണ്ട്.ഇതിന്റെ ഭാഗമായിട്ടാണ് മാസ്ക് ധരിക്കുന്നതും,20 മിനുട്ടിൽ കുറയാതെ കൈ കഴുകുന്നതും ഒക്കെ തന്നെ ഇവയിൽ ചിലതാണ്.ഇതിനൊപ്പം തന്നെ ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ്.രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വളരെ വലിയ പങ്ക് ആണ് ഉള്ളത്.ഇത്തരത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.
പ്രത്രരോധ ശേഷി വർധിപ്പിക്കാനായി ചെയ്യേണ്ട 8 കാര്യങ്ങൾ ആണ്.ഇതിൽ ആദ്യത്തേത് പ്രോടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കുക എന്നതാണ്.കാരണം പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന കോശങ്ങൾ ശരീരത്തിൽ ഉണ്ടായി വരാൻ പ്രോട്ടീൻ വളരെ അധികം ആവശ്യം ആണ് .കൂടാതെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന സിങ്ക്,വൈറ്റമിൻസ് എന്നിവ ശരീരത്തിൽ ആഗിരണം ചെയ്യുന്നതിനും പ്രോട്ടീനിന്റെ സഹായം ആവശ്യമാണ്.ഒരു കിലോ ഭാരത്തിനു ഒരു ഗ്രാം പ്രോട്ടീൻ എന്ന അളവിൽ വേണം ഭക്ഷണങ്ങൾ കഴിക്കേണ്ടത്. തൈര്,മുട്ട,പാൽ,പനീർ,പയർ വർഗ്ഗങ്ങൾ,ഇറച്ചി,മീൻ എന്നിവയിലൊക്കെ തന്നെ അടങ്ങിയിട്ടുണ്ട്.
പ്രതിരോധ ശേഷി വർധിപ്പിക്കാൻ ചെയ്യേണ്ട രണ്ടാമത്തെ കാര്യം വിറ്റാമിനുകൾ വർധിപ്പിക്കുക എന്നതാണ്.നിരധി വിറ്റാമിനുകൾ ഇതിനായി സഹായിക്കും എങ്കിലും വിറ്റാമിൻ സി ആണ് ഇതിന് ഏറ്റവും അധികം സഹായിക്കുന്നത്.നെല്ലിക്ക,നാരങ്ങാ,ഓറഞ്ച്,പൈൻ ആപ്പിൾ,തുടങ്ങിയ പഴം പച്ചക്കറികളിൽ ഒക്കെ തന്നെ വിറ്റാമിൻ സി ധാരളമായി അടങ്ങിയിട്ടുണ്ട്.ഇത് പോലെ താന്നെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ ഭക്ഷണ ക്രമത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന മലബാർ ഹോസ്പിറ്റലിലെ ഡയറ്റിഷ്യൻ ശ്രീമതി ശിൽപ്പ സംസാരിക്കുന്ന വീഡിയോ പൂർണമായും കാണുക.